| Thursday, 25th May 2017, 10:40 pm

അമ്മയുടെ കാമുകന്‍ 12ാം വയസ് മുതല്‍ പീഡിപ്പിക്കുന്നു; അതിലൊരു കുട്ടി ഉണ്ടെന്നും പെണ്‍കുട്ടി; എന്നാലെന്ത് താന്‍ പണിയെടുത്ത് പോറ്റുന്നുണ്ടെന്ന് കുറ്റാരോപിതന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: തമിഴ് ടി.വി ചാനലില്‍ അമ്മയുടെ കാമുകന്‍ വര്‍ഷങ്ങളായി തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍. എന്നാല്‍ ഇതിനേക്കാള്‍ ഞെട്ടിക്കുന്ന പ്രതികരണമായിരുന്നു കുറ്റാരോപിതന്‍ ചാനലില്‍ നടത്തിയത്. പീഡന വിവരം പെണ്‍കുട്ടി പറഞ്ഞപ്പോള്‍ പീഡിപ്പിച്ചിട്ട് താന്‍ ഓടി പോയിട്ടില്ലെന്നും പണിയെടുത്ത് അവളെയും സഹോദരിമാരെയും നോക്കുന്നുണ്ടെന്നുമായിരുന്നു അമ്മയുടെ കാമുകന്റെ “ന്യായീകരണം”


Also read    ‘ദുര്‍ഗന്ധം മാറ്റിയിട്ട് കണ്ടാല്‍ മതി’; യോഗിയെ സന്ദര്‍ശിക്കണമെങ്കില്‍ സോപ്പും ഷാംപൂവും പെര്‍ഫ്യൂമും ഉപയോഗിക്കണമെന്ന് ദളിതരോട് അധികൃതര്‍ 


“സീ തമിള്‍” ചാനലിലെ “സൊല്‍വതെല്ലാം ഉണ്‍മൈ” എന്ന പരിപാടിയിലാണ് പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലുകളും യുവാവിന്റെ പ്രതികരണവും വന്നത്. അമ്മയുടെ കാമുകന്‍ തന്നെ ചെറുപ്പം മുതല്‍ പീഡിപ്പിക്കാറുണ്ടെന്നും അതിലൊരു കുട്ടി ഉണ്ടെന്നുമായിരുന്നു പെണ്‍കുട്ടിയുടെ വെളിപ്പെടുത്തല്‍.

12ാം വയസ് മുതല്‍ മുതല്‍ പീഡനം തുടങ്ങിയതാണെന്നും വിവാഹം പോലും കഴിക്കാത്ത തനിക്ക് ഇപ്പോള്‍ ഏഴ് വയസുള്ള ഒരു കുട്ടിയുണ്ടെന്നും 20കാരി ചാനല്‍ പരിപാടിയില്‍ പറയുകയായിരുന്നു. അമ്മയോട് പീഡന വിവരങ്ങള്‍ തുറന്നുപറഞ്ഞെങ്കിലും അവര്‍ അത് കാര്യമാക്കിയില്ല. പിന്നീട് പീഡനം തുടരുകയായിരുന്നെന്നും ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് താന്‍ ഗര്‍ഭിണിയായതെന്നും പെണ്‍കുട്ടി പറഞ്ഞു.


Dont miss ‘ ആ മെലിഞ്ഞ കിടക്കയില്‍ കിടന്ന് ഞാനെന്റെ കണ്ണുകള്‍ മുറുകെ അടച്ചു, ഈ റിക്ഷാവലിക്കാരന് ഒരു മകളുണ്ടായിരിക്കുന്നു, ഡോക്ടറായ ഒരു മകള്‍’; എട്ടുവര്‍ഷം മുമ്പ് ട്രെയിനിനു മുന്നില്‍ നിന്നും തനിക്കു കിട്ടിയ മകളെ കുറിച്ച് ഒരച്ഛന്‍ പറയുന്നു 


“ആമാശയത്തില്‍ ട്യൂമറാണെന്ന് പറഞ്ഞ് പിന്നീട് അവര്‍ എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ നടത്തിയതിന് ശേഷം മാത്രമാണ് ഞാന്‍ ഗര്‍ഭിണി ആയിരുന്നെന്ന് അറിയുന്നത്” അവര്‍ പറഞ്ഞു. കുട്ടിയുടെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് കുറ്റാരോപിതരായ വൈകുണ്ഡശേഖര്‍ എന്ന പെണ്‍കുട്ടിയുടെ അമ്മയുടെ കാമുകനെയും അമ്മയേയും പരിപാടിയില്‍ എത്തിച്ചെങ്കിലും വളരെ ലാഘവത്തോടെയാണ് ഇവര്‍ ഇതിനോട് പ്രതികരിച്ചത്.

“ഞാന്‍ അവളെ പീഡിപ്പിച്ച് ഓടിയൊളിച്ചിട്ടൊന്നും ഇല്ല. പണിയെടുത്ത് സമ്പാദിച്ച് അവളേയും സഹോദരിമാരേയും സംരക്ഷിക്കുന്നുണ്ട്. ഞാന്‍ ആരേയും വഞ്ചിച്ചിട്ടില്ല. അല്ലെങകില്‍ അവര്‍ക്ക് എന്നെ ജയിയിലില്‍ അയക്കാമായിരുന്നല്ലോ. എങ്കില്‍ രണ്ട് മാസം കഴിഞ്ഞ് ഞാന്‍ പുറത്തിറങ്ങി സന്തോഷത്തോടെ ജീവിക്കുമായിരുന്നു. ഇത് കഴിഞ്ഞ ഏഴ് വര്‍ഷമായി താന്‍ അനുഭവിക്കുകയാണ്” വൈകുണ്ഡശേഖര്‍ പറഞ്ഞു.

മാനസികാസ്വസ്ഥമുള്ള പിതാവിനെ ഉപേക്ഷിച്ച് വൈകുണ്ഡശേഖറിന്റെ സഹോദരിമാരോടൊപ്പമാണ് പെണ്‍കുട്ടിയും അമ്മയും താമസിക്കുന്നത്. ഇയാള്‍ നിരന്തരം വീട്ടില്‍ വരുമായിരുന്നെന്നും ആദ്യമൊക്കെ അമ്മയോടൊത്ത് താമസിച്ചിരുന്ന ഇയാള്‍ പിന്നീട് തന്നേയും ലൈംഗികമായി പീഡിപ്പിക്കാന്‍ തുടങ്ങിയെന്നുമായിരുന്നു പെണ്‍കുട്ടി പറഞ്ഞിരുന്നത്.


You must read this ‘പാകിസ്താന്‍ ഒരു മരണക്കിണറാണ്’; അവിടേക്ക് പോകാന്‍ എളുപ്പമാണ് തിരിച്ചെത്താന്‍ പ്രയാസവും; പാകിസ്താനില്‍ നിന്ന് തിരിച്ചെത്തിയ ഉസ്മ പറയുന്നു 


വീട്ടുകാരോടൊപ്പം പോകാന്‍ സമ്മതമല്ലെന്ന് പെണ്‍കുട്ടി പറഞ്ഞപ്പോള്‍ തിരിച്ച് വീട്ടിലേക്ക് വരണമെന്നും ഇല്ലെങ്കില്‍ അവള്‍ തങ്ങള്‍ക്ക് നാണക്കേട് ഉണ്ടാക്കുമെന്നായിരുന്നു പെണ്‍കുട്ടിയുടെ അമ്മയുടെ പ്രതികരണം. അമ്മയ്ക്കും കാമുകനുമെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് പരിപാടിയുടെ അവതാരകയായ ലക്ഷ്മി രാമകൃഷ്ണന്‍ പരിപാടിയില്‍ വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more