| Thursday, 1st October 2026, 10:40 pm

ലോകകപ്പ് 2027: പതിവ് തെറ്റിക്കാതെ ഇത്തവണയും പാകിസ്ഥാനൊപ്പം; ആദ്യ എതിരാളികൾ ഓസീസ്; ഫുൾ ഷെഡ്യൂൾ

ആദർശ് എം.കെ.

2027ൽ ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, നമീബിയ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ഐ.സി.സി ഏകദിന ലോകകപ്പിന്റെ സമ്പൂർണ മത്സരക്രമം പുറത്തുവിട്ടു. ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഫൈനൽ നവംബർ 21നാണ്.

14 ടീമുകൾ പങ്കെടുക്കുന്ന ലോകകപ്പിൽ ആകെ 57 മത്സരങ്ങളാണ് അരങ്ങേറുക. മൂന്ന് ആതിഥേയ രാജ്യങ്ങളിലായി 12 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്.

24 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഏകദിന ലോകകപ്പ് ആഫ്രിക്കയിലേക്ക് തിരിച്ചെത്തുന്നത്. 2003ലാണ് ദക്ഷിണാഫ്രിക്ക, സിംബാബ്‌വേ, കെനിയ എന്നീ രാജ്യങ്ങൾ അവസാനമായി സംയുക്തമായി ലോകകപ്പിന് ആതിഥേയത്വം വഹിച്ചത്.

മറ്റേത് ലോകകപ്പിലേതുമെന്ന പോലെ പാകിസ്ഥാനൊപ്പം ഒരേ ഗ്രൂപ്പിലാണ് ഇന്ത്യ. ഡിഫൻഡിങ് ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയും ഇവർക്കൊപ്പം എ ഗ്രൂപ്പിലുണ്ട്. അഫ്ഗാനിസ്ഥാൻ, സിംബാബ്‌വേ, ഒരു യോഗ്യതാ ടീം എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾ.

ഒക്ടോബർ ഏഴിന് കേപ് ടൗണിൽ ഓസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ഒക്ടോബർ പത്തിന് ജോഹന്നാസ്ബർഗിൽ പാകിസ്ഥാനെയും ഇന്ത്യ നേരിടും.

ദക്ഷിണാഫ്രിക്ക, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, ശ്രീലങ്ക, ബംഗ്ലാദേശ്, മറ്റൊരു യോഗ്യതാ ടീം എന്നിവരാണ് ഗ്രൂപ്പ് ബിയിൽ. ആതിഥേയരായ നമീബിയയ്ക്ക് ടൂർണമെന്റിൽ നേരിട്ട് പ്രവേശനം ലഭിച്ചിട്ടില്ല. യോഗ്യതാ മത്സരങ്ങളിലൂടെയാണ് അവർ ലോകകപ്പിന് യോഗ്യത നേടേണ്ടത്.

സെപ്റ്റംബർ 30 വരെയുള്ള കണക്കനുസരിച്ച് 14 ടീമുകളിൽ പത്ത് ടീമുകൾ ലോകകപ്പിന് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.

ഇന്ത്യ, ന്യൂസിലാൻഡ്, പാകിസ്ഥാൻ, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവർ ഏകദിന റാങ്കിങ്ങിലൂടെയാണ് യോഗ്യത നേടിയത്.

ആതിഥേയരായ ദക്ഷിണാഫ്രിക്കയ്ക്കും സിംബാബ്‌വേയ്ക്കും നേരിട്ട് പ്രവേശനം ലഭിച്ചു. ശേഷിക്കുന്ന നാല് സ്ഥാനങ്ങളാണ് യോഗ്യതാ മത്സരങ്ങളിലൂടെ തീരുമാനിക്കുക.

ദക്ഷിണാഫ്രിക്കയിലെ എട്ട് വേദികൾ, സിംബാബ്‌വേ മൂന്ന് വേദികൾ, നമീബിയയിലെ ഒരു വേദി എന്നിങ്ങനെ ആകെ 12 സ്‌റ്റേഡിയങ്ങളിലാണ് മത്സരങ്ങൾ നടക്കുക.

വേദികൾ

ദക്ഷിണാഫ്രിക്ക

വാണ്ടറേഴ്‌സ് സ്‌റ്റേഡിയം – ജോഹന്നാസ്ബർഗ്

സെഞ്ചൂറിയൻ – ഷ്വാനെ

ന്യൂലാൻഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ട് – കേപ് ടൗൺ

കിങ്‌സ്മീഡ് ക്രിക്കറ്റ് ഗ്രൗണ്ട് – ഡർബൻ

സെന്റ് ജോർജ്‌സ് പാർക്ക് – ഗ്‌കെബെർഹ

മംഗൗങ് ഓവൽ – ബ്ലൂംഫൊണ്ടെയ്ൻ

ബോളണ്ട് പാർക്ക് – പാൾ

ബഫലോ പാർക്ക് – കുഗോംപോ സിറ്റി

സിംബാബ്‌വേ

ഹരാരെ സ്‌പോർട്‌സ് ക്ലബ് – ഹരാരെ

ക്വീൻസ് സ്‌പോർട്‌സ് ക്ലബ് – ബുലവായോ

ഫാലെ മോസിഒതുന്യ ഇന്റർനാഷണൽ ക്രിക്കറ്റ് സ്‌റ്റേഡിയം – വിക്ടോറിയ ഫാൾസ്

നമീബിയ

നമീബിയ ക്രിക്കറ്റ് ഗ്രൗണ്ട് – വിൻഡ്‌ഹോക്ക്

2027 ഏകദിന ലോകകപ്പ്: സമ്പൂർണ മത്സരക്രമം

എല്ലാ തീയതികളും 2027ലേതാണ്. വേദികളുടെ പേരുകൾ ഇംഗ്ലീഷ് ഷെഡ്യൂളിലെ പേരുകൾ അടിസ്ഥാനമാക്കി മലയാളത്തിൽ നൽകിയിരിക്കുന്നു.

ആദ്യ ഘട്ടം

ഒക്ടോബർ 2, ശനി – QF1 vs QF3 – വിൻഡ്‌ഹോക്ക്

ഒക്ടോബർ 4, തിങ്കൾ – QF1 vs QF2 – വിൻഡ്‌ഹോക്ക്

ഒക്ടോബർ 6, ബുധൻ – QF2 vs Q-F3 – വിൻഡ്‌ഹോക്ക്

ഒക്ടോബർ 7, വ്യാഴം – ഇന്ത്യ vs ഓസ്‌ട്രേലിയ – കേപ് ടൗൺ

ഒക്ടോബർ 8, വെള്ളി – പാകിസ്ഥാൻ vs അഫ്ഗാനിസ്ഥാൻ – ഷ്വാനെ

ഒക്ടോബർ 8, വെള്ളി – ഇംഗ്ലണ്ട് vs ബംഗ്ലാദേശ് – വിൻഡ്‌ഹോക്ക്

ഒക്ടോബർ 9, ശനി – സിംബാബ്‌വെ vs യോഗ്യതാ ടീം എ – ബുലവായോ

ഒക്ടോബർ 9, ശനി – ദക്ഷിണാഫ്രിക്ക vs ന്യൂസിലാൻഡ് – കേപ് ടൗൺ

ഒക്ടോബർ 10, ഞായർ – ഇന്ത്യ vs പാകിസ്ഥാൻ – ജോഹന്നാസ്ബർഗ്

ഒക്ടോബർ 10, ഞായർ – ശ്രീലങ്ക vs യോഗ്യതാ ടീം ബി – വിൻഡ്‌ഹോക്ക്

ഒക്ടോബർ 11, തിങ്കൾ – സിംബാബ്‌വെ vs അഫ്ഗാനിസ്ഥാൻ – ബുലവായോ

ഒക്ടോബർ 12, ചൊവ്വ – ഓസ്‌ട്രേലിയ vs യോഗ്യതാ ടീം എ – പാൾ

ഒക്ടോബർ 12, ചൊവ്വ – ന്യൂസിലാൻഡ് vs ബംഗ്ലാദേശ് – കുഗോംപോ സിറ്റി

ഒക്ടോബർ 13, ബുധൻ – ഇംഗ്ലണ്ടv vs ശ്രീലങ്ക – വിൻഡ്‌ഹോക്ക്

ഒക്ടോബർ 13, ബുധൻ – ദക്ഷിണാഫ്രിക്ക vs യോഗ്യതാ ടീം ബി – പാൾ

ഒക്ടോബർ 14, വ്യാഴം – ഇന്ത്യ ്‌ െഅഫ്ഗാനിസ്ഥാൻ – ഷ്വാനെ

ഒക്ടോബർ 15, വെള്ളി – പാകിസ്ഥാൻ vs യോഗ്യതാ ടീം എ – ബ്ലൂംഫൊണ്ടെയ്ൻ

ഒക്ടോബർ 15, വെള്ളി – സിംബാബ്‌വെ vs ഓസ്‌ട്രേലിയ – ഹരാരെ

ഒക്ടോബർ 16, ശനി – ശ്രീലങ്ക vs ബംഗ്ലാദേശ് – ഡർബൻ

ഒക്ടോബർ 16, ശനി – ദക്ഷിണാഫ്രിക്ക vs ഇംഗ്ലണ്ട് – ഗ്‌കെബെർഹ

ഒക്ടോബർ 17, ഞായർ – ഇന്ത്യ vs യോഗ്യതാ ടീം എ – ബ്ലൂംഫൊണ്ടെയ്ൻ

ഒക്ടോബർ 17, ഞായർ – ന്യൂസിലാൻഡ് vs യോഗ്യതാ ടീം ബി – ഹരാരെ

ഒക്ടോബർ 18, തിങ്കൾ – ഓസ്‌ട്രേലിയ vs അഫ്ഗാനിസ്ഥാൻ – കുഗോംപോ സിറ്റി

ഒക്ടോബർ 19, ചൊവ്വ – സിംബാബ്‌വെ vs പാകിസ്ഥാൻ – ഹരാരെ

ഒക്ടോബർ 19, ചൊവ്വ – ദക്ഷിണാഫ്രിക്ക vs ബംഗ്ലാദേശ് – ഡർബൻ

ഒക്ടോബർ 20, ബുധൻ – ന്യൂസിലാൻഡ് vs ശ്രീലങ്ക – ജോഹന്നാസ്ബർഗ്

ഒക്ടോബർ 20, ബുധൻ ഇംഗ്ലണ്ട് vs യോഗ്യതാ ടീം ബി ഹരാരെ

ഒക്ടോബർ 21, വ്യാഴം അഫ്ഗാനിസ്ഥാൻ vs യോഗ്യതാ ടീം എ കുഗോംപോ സിറ്റി

ഒക്ടോബർ 22, വെള്ളി ഓസ്‌ട്രേലിയ vs പാകിസ്ഥാൻ പാൾ

ഒക്ടോബർ 22, വെള്ളി ദക്ഷിണാഫ്രിക്ക vs ശ്രീലങ്ക ജോഹന്നാസ്ബർഗ്

ഒക്ടോബർ 23, ശനി ഇംഗ്ലണ്ട് vs ന്യൂസിലാൻഡ് ഗ്‌കെബെർഹ

ഒക്ടോബർ 23, ശനി ബംഗ്ലാദേശ് vs യോഗ്യതാ ടീം ബി ഷ്വാനെ

ഒക്ടോബർ 24, ഞായർ സിംബാബ്‌വെ vs ഇന്ത്യ വിക്ടോറിയ ഫാൾസ്

രണ്ടാം ഘട്ടം

ഒക്ടോബർ 25, തിങ്കൾ A2 vs B3 ജോഹന്നാസ്ബർഗ്

ഒക്ടോബർ 26, ചൊവ്വ B1 vs A3 ഗ്കെബെർഹ

ഒക്ടോബർ 27, ബുധൻ B2 vs AB4 ഷ്വാനെ

ഒക്ടോബർ 28, വ്യാഴം A1 vs A2 വിക്ടോറിയ ഫാൾസ്

ഒക്ടോബർ 29, വെള്ളി B1 vs B3 കുഗോംപോ സിറ്റി

ഒക്ടോബർ 30, ശനി A3 vs AB4 വിക്ടോറിയ ഫാൾസ്

ഒക്ടോബർ 31, ഞായർ B2 vs A1 ജോഹന്നാസ്ബർഗ്

നവംബർ 1, തിങ്കൾ A2 vs B1 വിക്ടോറിയ ഫാൾസ്

നവംബർ 2, ചൊവ്വ B3 vs AB4 കേപ് ടൗൺ

നവംബർ 3, ബുധൻ B2 vs A3 ഡർബൻ

നവംബർ 4, വ്യാഴം A1 vs B1 പാൾ

നവംബർ 5, വെള്ളി A2 vs AB4 ഡർബൻ

നവംബർ 6, ശനി B2 vs B3 ബ്ലൂംഫൊണ്ടെയ്ൻ

നവംബർ 7, ഞായർ A1 vs A3 കേപ് ടൗൺ

നവംബർ 8, തിങ്കൾ B1 vs AB4 ഡർബൻ

നവംബർ 9, ചൊവ്വ B2 vs A2 ഗ്കെബെർഹ

നവംബർ 10, ബുധൻ A3 vs B3 ബ്ലൂംഫൊണ്ടെയ്ൻ

നവംബർ 11, വ്യാഴം A1 vs AB4 ഗ്കെബെർഹ

നവംബർ 12, വെള്ളി B2 vs B1 കേപ് ടൗൺ

നവംബർ 13, ശനി A2 vs A3 ബ്ലൂംഫൊണ്ടെയ്ൻ

നവംബർ 14, ഞായർ A1 vs B3 ഡർബൻ

സെമി ഫൈനൽ 1

നവംബർ 17, ബുധൻ കേപ് ടൗൺ

സെമി ഫൈനൽ 2

നവംബർ 18, വ്യാഴം ഷ്വാനെ

ഫൈനൽ

നവംബർ 21, ഞായർ ജോഹന്നാസ്ബർഗ്

Content highlight: 2027 ODI World Cup: Full Schedule

ആദർശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more