| Saturday, 7th February 2026, 7:20 am

ക്രിക്കറ്റ് പൂരത്തിന് ഇന്ന് കൊടിയേറ്റം; കളത്തിലിറങ്ങുന്നത് ഇന്ത്യയും പാകിസ്ഥാനുമടക്കം ആറ് ടീമുകള്‍

ഫസീഹ പി.സി.

ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന 2026 ടി – 20 ലോകകപ്പിന് അരങ്ങുണരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ഇന്ന് (ഫെബ്രുവരി ഏഴ്) ക്രിക്കറ്റ് പൂരം കൊടിയേറും. പിന്നീട് ഒരു മാസം കിരീടത്തിനായുള്ള വെറും വാശിയും നിറഞ്ഞ പോരാട്ടങ്ങളുടെ കാലമാണ്.

ലോകകപ്പിന്റെ പത്താം എഡിഷനില്‍ 20 ടീമുകളാണ് മാറ്റുരക്കുന്നത്. എല്ലാവര്‍ക്കും ലക്ഷ്യം ഒന്ന് മാത്രം, കിരീടം. ചിലര്‍ ഒരിക്കല്‍ നേടിയത് വീണ്ടും നേടിയെടുക്കാനെത്തുമ്പോള്‍ മറ്റുചിലര്‍ കന്നി കിരീടം സ്വന്തമാക്കാനാണ് കോപ്പുകൂട്ടുന്നത്.

2024 ടി – 20 ലോകകപ്പുമായി ഇന്ത്യൻ ടീം. Photo: BCCI/x.com

ടൂര്‍ണമെന്റിന്റെ സഹ ആതിഥേയരായ ഇന്ത്യയാകട്ടെ കഴിഞ്ഞ വര്‍ഷം നേടിയ കിരീടം നിലനിര്‍ത്താനുറച്ചാണ് ലോകകപ്പിന് ഒരുങ്ങിയിരിക്കുന്നത്. കഴിഞ്ഞ തവണ രോഹിത് ശര്‍മ നേടിത്തന്ന കപ്പ് സൂര്യയും സംഘവും നിലനിര്‍ത്തുമെന്ന് തന്നെയാണ് പ്രതീക്ഷകളത്രയും.

മറ്റാര്‍ക്കും സാധിക്കാത്ത ഈ നേട്ടം സ്വന്തമാക്കി ചരിത്രം സൃഷ്ടിക്കാന്‍ ഒരുങ്ങുന്ന ടീം ഉദ്ഘാടന ദിവസം തന്നെ കളത്തില്‍ ഇറങ്ങുന്നുണ്ട്. വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ യു.എസ്.എയാണ് എതിരാളികള്‍. ആദ്യ മത്സരത്തില്‍ വിജയിച്ച് ഈ വര്‍ഷത്തെ ടൂര്‍ണമെന്റ് തുടങ്ങാനാണ് മെന്‍ ഇന്‍ ബ്ലൂവും ആരാധകരും ആഗ്രഹിക്കുന്നത്.

2026 ടി – 20 ലോകകപ്പിന്റെ ഉദ്ഘാടന ദിവസമായ ഇന്ന് ഇന്ത്യയുടെ മാത്രമല്ല, മറ്റ് രണ്ട് മത്സരങ്ങള്‍ കൂടിയുണ്ട്. പാകിസ്ഥാന്‍, നെതര്‍ലന്‍ഡ്‌സ്, വെസ്റ്റ് ഇന്‍ഡീസ്, സ്‌കോട്ട്‌ലാന്‍ഡ് എന്നീ ടീമുകളാണ് ഇന്ന് കളത്തില്‍ ഇറങ്ങുന്നത്.

ടി – 20 ലോകകപ്പിലെ ഇന്നത്തെ മത്സരങ്ങള്‍

(മത്സരം – വേദി – സമയം എന്നീ ക്രമത്തില്‍)

പാകിസ്ഥാന്‍ vs നെതര്‍ലാന്‍ഡ്സ് – കൊളംബോ – 11.00

വെസ്റ്റ് ഇന്‍ഡീസ് vs സ്‌കോട്ട്‌ലാന്‍ഡ് – കൊല്‍ക്കത്ത – 3.00

ഇന്ത്യ vs യു.എസ്.എ – വാംഖാഡെ – 7.00

ടി-20 ലോകകപ്പ്, ടീമുകള്‍

ഗ്രൂപ്പ് എ

ഇന്ത്യ

നമീബിയ

നെതര്‍ലന്‍ഡ്‌സ്

പാകിസ്ഥാന്‍

യു.എസ്.എ

ഗ്രൂപ്പ് ബി

ഓസ്‌ട്രേലിയ

അയര്‍ലന്‍ഡ്

ഒമാന്‍

ശ്രീലങ്ക

സിംബാബ്‌വേ

ഗ്രൂപ്പ് സി

ഇംഗ്ലണ്ട്

ഇറ്റലി

നേപ്പാള്‍

സ്‌കോട്‌ലാന്‍ഡ്

വെസ്റ്റ് ഇന്‍ഡീസ്

ഗ്രൂപ്പ് ഡി

അഫ്ഗാനിസ്ഥാന്‍

കാനഡ

ന്യൂസിലാന്‍ഡ്

സൗത്ത് ആഫ്രിക്ക

യു.എ.ഇ

Content Highlight: 2026 T20 World Cup will start today and India and other five teams play opening day

ഫസീഹ പി.സി.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി

We use cookies to give you the best possible experience. Learn more