2026 ഐ.സി.സി ടി-20 ലോകകപ്പിനുള്ള 20ാം ടീം ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ലോകം. ഏഷ്യ – ഈസ്റ്റ് ഏഷ്യ പസഫിക് ക്വാളിഫയറില്‍ നിന്നുമാണ് അവസാന ടീം ലോകകപ്പിന് യോഗ്യത നേടുന്നത്. യു.എ.ഇക്കാണ് അവസാന സ്ലോട്ടിനുള്ള സാധ്യത കല്‍പിക്കുന്നത്.
നിലവില്‍ ഏറ്റവുമധികം ടീമുകള്‍ ഏഷ്യയില്‍ നിന്നാണ്. ഏഴ് ടീമുകള്‍ ഇതിനോടകം തന്നെ ഏഷ്യന്‍ ഭൂഖണ്ഡത്തില്‍ നിന്നും ലോകകപ്പിന് ടിക്കറ്റുറപ്പിച്ചു. യു.എ.ഇ കൂടിയാകുമ്പോള്‍ എട്ട് ടീമുകള്‍ ഏഷ്യയില്‍ നിന്നും ലോകകപ്പിനെത്തും. സമോവയും മത്സര രംഗത്തുണ്ടെങ്കിലും യു.എ.ഇക്ക് തന്നെയാണ് സാധ്യത കല്‍പ്പിക്കുന്നത്.
നേപ്പാളും ഒമാനുമാണ് ഇക്കൂട്ടത്തിലേക്ക് അവസാനമായി കാലെടുത്ത് വെച്ചത്. കഴിഞ്ഞ ദിവസമാണ് ഇവര്‍ ഒഫീഷ്യലായി ലോകകപ്പിന് യോഗ്യതയുറപ്പിച്ചത്.
ഇവര്‍ക്ക് പുറമെ ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരും ലോകകപ്പിന്റെ ആതിഥേയരുമായ ഇന്ത്യ, സഹ ആതിഥേയരായ ശ്രീലങ്ക, മുന്‍ ചാമ്പ്യന്‍മാരായ പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ് എന്നിവരാണ് ഏഷ്യയില്‍ നിന്നും ലോകകപ്പിനെത്തുന്നത്.
ഏഷ്യ കഴിഞ്ഞാല്‍ ഏറ്റവുമധികം ടീം യൂറോപ്പില്‍ നിന്നുമാണ്. നാല് ടീമുകള്‍. യോഗ്യതാ മത്സരം കളിച്ചെത്തിയ ഇറ്റലിക്കും നെതര്‍ലന്‍ഡ്‌സിനും പുറമെ അയര്‍ലന്‍ഡും മുന്‍ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടുമാണ് യൂറോപ്പിനെ പ്രതിനിധീകരിച്ച് ലോകകപ്പിനെത്തുന്നത്.
ആഫ്രിക്കയില്‍ നിന്നും മൂന്ന് ടീമുകള്‍ ലോകകപ്പിനെത്തുന്നുണ്ട്. കഴിഞ്ഞ ലോകകപ്പ് ഫൈനലിസ്റ്റായ സൗത്ത് ആഫ്രിക്കയ്ക്ക് പുറമെ യോഗ്യതാ റൗണ്ട് വിജയിച്ചെത്തിയ സിംബാബ് വേയും നമീബിയയുമാണ് ഈ ടീമുകള്‍.
നോര്‍ത്ത് അമേരിക്കയില്‍ നിന്നും യു.എസ്.എ, കാനഡ ടീമുകളും ഓഷ്യാനിയയില്‍ നിന്ന് ഓസ്‌ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവരും ഇതിനോടകം തന്നെ ലോകകപ്പിന് ടിക്കറ്റെടുത്തിട്ടുണ്ട്.
ആതിഥേയര്‍ – 2 ടീം
ഇന്ത്യ, ശ്രീലങ്ക
2024 ടി-20 ലോകകപ്പില്‍ നിന്നും യോഗ്യത നേടിയ ടീമുകള്‍ – 7 ടീം
അഫ്ഗാനിസ്ഥാന്‍, ഓസ്ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, യു.എസ്.എ, വെസ്റ്റ് ഇന്‍ഡീസ്
ഐ.സി.സി റാങ്കിങ്ങിന്റെ അടിസ്ഥാനത്തില്‍ – 3 ടീം
അയര്‍ലന്‍ഡ്, ന്യൂസിലാന്‍ഡ്, പാകിസ്ഥാന്‍
അമേരിക്കാസ് ക്വാളിഫയര്‍ – 1 ടീം
കാനഡ
യൂറോപ്പ് ക്വാളിഫയര്‍ – 2 ടീം
ഇറ്റലി, നെതര്‍ലന്‍ഡ്സ്
ആഫ്രിക്ക ക്വാളിഫയര്‍ – 2 ടീം
നമീബിയ, സിംബാബ്‌വേ
ഏഷ്യ – ഈസ്റ്റ് ഏഷ്യ പസഫിക് ക്വാളിഫയര്‍ – 3 ടീം
നേപ്പാള്‍, ഒമാന്‍, TBD
Content Highlight: 2026 T20 World Cup Teams