2026 ടി-120 ലോകകപ്പില്‍ സൂപ്പര്‍ 8 പോരാട്ടങ്ങള്‍ക്ക് കളമൊരുങ്ങുകയാണ്. 20 ടീമുകള്‍ അണിനിരന്ന ഗ്രൂപ്പ് ഘട്ടത്തില്‍ നിന്നും എട്ട് ടീമുകളാണ് രണ്ടാം ഗ്രൂപ്പ് ഘട്ടത്തിന് യോഗ്യതയുറപ്പിച്ചത്. ഓരോ ഗ്രൂപ്പിലെയും ആദ്യ രണ്ട് സ്ഥാനക്കാരാണ് മുമ്പോട്ട് കുതിച്ചത്.
ഗ്രൂപ്പ് എ-യില്‍ നിന്നും ഇന്ത്യയും പാകിസ്ഥാനും മുന്നേറിയപ്പോള്‍ ഗ്രൂപ്പ് ബി-യില്‍ നിന്നും ശ്രീലങ്കയും സിംബാബ്‌വേയുമാണ് സൂപ്പര്‍ 8ന് ടിക്കറ്റെടുത്തത്. വെസ്റ്റ് ഇന്‍ഡീസും ഇംഗ്ലണ്ടും ഗ്രൂപ്പ് സി-യില്‍ നിന്നും സൗത്ത് ആഫ്രിക്കയും ന്യൂസിലാന്‍ഡും ഗ്രൂപ്പ് ഡി-യില്‍ നിന്നും സൂപ്പര്‍ 8 ഉറപ്പിച്ചു.
സൂപ്പര്‍ 8ല്‍ രണ്ട് ഗ്രൂപ്പുകളായാണ് മത്സരം. ഓരോ ടീമുകള്‍ക്കും മൂന്ന് മത്സരം വീതം. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാര്‍ സെമി ഫൈനലിന് യോഗ്യത നേടും.
ഗ്രൂപ്പ് ഘട്ടം പോലെ സൂപ്പര്‍ 8 ഇന്ത്യയെ സംബന്ധിച്ച് എളുപ്പമാകില്ല. ഗ്രൂപ്പിലെ മറ്റ് മൂന്ന് ടീമുകളും ശക്തരാണ് എന്നത് തന്നെ കാരണം.
ഗ്രൂപ്പ് സി-യിലെയും ഗ്രൂപ്പ് ഡി-യിലെയും ഒന്നാം സ്ഥാനക്കാരായ വെസ്റ്റ് ഇന്‍ഡീസിനും സൗത്ത് ആഫ്രിക്കയ്ക്കുമൊപ്പമാണ് ഇന്ത്യ ആദ്യ ഗ്രൂപ്പിലുള്ളത്. ഒപ്പം ഗ്രൂപ്പ് ബി-യിലെ രണ്ടാം സ്ഥാനക്കാരായ സിംബാബ്‌വേയും.
ഗ്രൂപ്പ് ഡി-യില്‍ നിന്നും അപരാജിതരായാണ് സൗത്ത് ആഫ്രിക്ക സൂപ്പര്‍ 8ന് ടിക്കറ്റെടുത്തത്. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ കരുത്ത് കാട്ടുന്ന കഴിഞ്ഞ വര്‍ഷത്തെ ഫൈനലിസ്റ്റുകള്‍ ഇത്തവണ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നത്. 2024 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയോടേറ്റ തോല്‍വിയും പ്രോട്ടിയാസിന്റെ മനസിലുണ്ടാകും.
സൗത്ത് ആഫ്രിക്ക. Photo: ICC
ഗ്രൂപ്പ് സി-യില്‍ കളിച്ച മൂന്നില്‍ മൂന്നും വിജയിച്ചാണ് വെസ്റ്റ് ഇന്‍ഡീസിന്റെ വരവ്. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു മത്സരം കൂടി ടീമിന് ബാക്കിയുണ്ട്. വ്യാഴാഴ്ച 11 മണിക്ക് ഇറ്റലിക്കെതിരെ. ഈ മത്സരത്തിലും വിന്‍ഡീസ് തന്നെ വിജയിച്ചേക്കും.
മികച്ച മുന്നേറ്റവുമായാണ് കരിബീയന്‍ പടയും സൂപ്പര്‍ 8 യോഗ്യത നേടിയത്. ഇന്ത്യയ്ക്ക് കടുത്ത മത്സരം തന്നെ നല്‍കാന്‍ സമ്മിയുടെ ശിഷ്യന്‍മാര്‍ക്ക് സാധിക്കും.
വെസ്റ്റ് ഇന്‍ഡീസ്. Photo: ICC
ഗ്രൂപ്പ് ബി-യില്‍ നിന്നെത്തുന്ന ഷെവ്‌റോണ്‍സിനെയും ഒരിക്കലും മാറ്റി നിര്‍ത്താന്‍ സാധിക്കില്ല. ഓസീസ് അടക്കമുള്ള ഗ്രൂപ്പില്‍ നിന്നുമാണ് റാസയും സംഘവും മുന്നേറിയെത്തുന്നത്.
രണ്ടാം ഗ്രൂപ്പിലാണ് പാകിസ്ഥാന്‍ ഇടം പിടിച്ചതെന്നിരിക്കെ, സൂപ്പര്‍ 8ല്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരമുണ്ടാകില്ല.
ഗ്രൂപ്പ് 1
ഗ്രൂപ്പ് 2
സൂപ്പര്‍ 8ല്‍ ഇന്ത്യയുടെ മത്സരങ്ങള്‍
Content Highlight: 2026 T20 World Cup: Super 8 schedule