| Saturday, 22nd March 2025, 9:42 am

കളത്തിലിറങ്ങിയാല്‍ മാത്രം മതി; തകര്‍പ്പന്‍ റെക്കോഡ് തൂക്കാന്‍ കിങ് കോഹ്‌ലി

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലിന്റെ 18ാം സീസണ്‍ ആരംഭിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രമാണുള്ളത്. ഇതോടെ വലിയ ആവേശത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകര്‍. ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുക.

ഐ.പി.എല്ലില്‍ ഇതുവരെ ഒരു കിരീടം പോലും നേടാന്‍ സാധിക്കാത്ത ബെംഗളൂരു ഇത്തവണ രചത് പാടിദാറിന്റെ ക്യാപ്റ്റന്‍സിയില്‍ ഇറങ്ങുന്നത്. സൂപ്പര്‍ താരം വിരാട് കോഹ്‌ലി ടീമിനെ നയിക്കുമെന്ന റൂമറുകള്‍ ഉണ്ടായിരുന്നെങ്കിലും ബാറ്റിങ്ങില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് വിരാടിന്റെ ലക്ഷ്യം.

ഐ.പി.എല്ലിലെ ആദ്യ മത്സരത്തിന് ഒരുങ്ങുമ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ വെടിക്കെട്ട് വീരന്‍ കോഹ്‌ലിക്ക് ഒരു തകര്‍പ്പന്‍ നാഴികക്കല്ലിലെത്താനുള്ള അവസരവും മുന്നിലുണ്ട്. കരിയറില്‍ 400 ടി-20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിക്കുക. ഈ നേട്ടത്തില്‍ മുന്നിലുള്ളത്. ഇന്ത്യന്‍ താരം ക്യാപ്റ്റന്‍ രോഹിത് ശര്‍മയാണ് 448 മത്സരങ്ങളാണ് രോഹിത് കളിച്ചത്. മാത്രമല്ല ലോകത്ത് 400 ടി-20 മത്സരങ്ങള്‍ പൂര്‍ത്തിയാക്കാനിരിക്കുന്ന 23ാം താരമാണ് വിരാട്.

ഏറ്റവും കൂടുതല്‍ ടി-20 മത്സരങ്ങള്‍ കളിച്ച ഇന്ത്യന്‍ താരങ്ങള്‍, മത്സരങ്ങള്‍, റണ്‍സ്

രോഹിത് ശര്‍മ – 448 – 11830

ദിനേശ് കാര്‍ത്തിക് – 412 – 7537

വിരാട് കോഹ്‌ലി – 399 – 12885

2008 മുതല്‍ ബെംഗളൂരിന്റെ കൂടെയുള്ള താരമാണ് വിരാട്. ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മിന്നും പ്രകടനമാണ് താരം കാഴ്ചവെച്ചത്. 2011 മുതല്‍ 2023വരെയാണ് വിരാട് ബെംഗളൂരിന്റെ നായകനായത്. 252 മത്സരങ്ങളില്‍ നിന്ന് 8004 റണ്‍സാണ് ഐ.പി.എല്ലില്‍ നിന്ന് നേടിയത്. എട്ട് സെഞ്ച്വറിയും 55 അര്‍ധ സെഞ്ച്വറിയും വിരാട് ബെംഗളൂരുവിന് വേണ്ടി നേടിയിട്ടുണ്ട്.

അതേസമയം കൊല്‍ക്കത്തയിലെ ഈഡന്‍ഗാര്‍ഡന്‍സില്‍ നടക്കുന്ന മത്സരത്തില്‍ മഴ പെയ്യുമെന്നാണ് വെതര്‍ ഫോര്‍ക്കാസ്റ്റ് പറയുന്നത്. ഉച്ച കഴിഞ്ഞ് മത്സരത്തില്‍ 97 ശതമാനം ഇടിമിന്നലോടുകൂടിയ മഴ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Content Highlight: 2025 IPL: Virat Kohli has a chance to complete 400 T20 matches

We use cookies to give you the best possible experience. Learn more