| Sunday, 23rd March 2025, 4:02 pm

റോയല്‍ സ്‌ട്രൈക്ക്; സണ്‍റൈസേഴ്‌സിന്റെ ആദ്യ ചോര വീഴ്ത്തി രാജസ്ഥാന്‍

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും സണ്‍ റൈസേഴ്‌സ് ഹൈദരാബാദും തമ്മില്‍ ഏറ്റുമുട്ടുകയാണ്. ഓറഞ്ച് ആര്‍മിയുടെ തട്ടകമായ ഹൈദരാബാദിലെ രാജീവ് ഗാന്ധി അന്താരാഷ്ട്ര സ്റ്റേഡിയമാണ് വേദി. മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ റോയല്‍സ് ഹൈദരാബാദിനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.

നിലവില്‍ നാല് ഓവര്‍ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 55 റണ്‍സാണ് ഹൈദരാബാദ് നേടിയത്. ഹൈദരാബാദിന്റെ അപകടകാരിയായ ബാറ്റര്‍ അഭിഷേക് ശര്‍മയെ പുറത്താക്കിയാണ് രാജസ്ഥാന്‍ തങ്ങളുടെ ആദ്യ വിക്കറ്റ് നേടിയത്. മൂന്നാം ഓവറിനെത്തിയ മഹേഷ് തീക്ഷണയുടെ ആദ്യ പന്തിലാണ് അഭിഷേക് പുറത്തായത്.

കവറിലോക്ക അടിച്ച പന്ത് ജെയ്‌സ്വാള്‍ കയ്യിലൊതുക്കുകയായിരുന്നു. 11 പന്തില്‍ അഞ്ച് ഫോര്‍ ഉള്‍പ്പെടെ 24 റണ്‍സാണ് അഭിഷേക് നേടിയത്. നിലവില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇഷാന്‍ കിഷന്‍ അഞ്ച് പന്തില്‍ നിന്ന് 10 റണ്‍സും ഓപ്പണര്‍ ട്രാവിസ് ഹെഡ് 14 പന്തില്‍ മൂന്ന് സിക്‌സറും നാല് ഫോറും ഉള്‍പ്പെടെ 37 റണ്‍സും നേടി.

സഞ്ജുവിന് പകരം യുവതാരം റിയാന്‍ പരാഗിന്റെ നേതൃത്വത്തിലാണ് രാജസ്ഥാന്‍ റോയല്‍സ് കളത്തിലിറങ്ങിയത്. ഇത്തവണ തങ്ങളുടെ ആദ്യ മത്സരത്തിന് ഇറങ്ങുമ്പോള്‍ സണ്‍റൈസേഴ്‌സിനേക്കാള്‍ ഒരു പടി താഴെയാണ് രാജസ്ഥാന്‍ ഇലവന്‍. ശക്തരായ ബാറ്റര്‍മാരുടെ അഭാവം രാജസ്ഥാന് തിരിച്ചടിയായേക്കും.

മുന്‍ ചാമ്പ്യന്‍മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവര്‍ക്കെതിരെയും ഡിഫന്‍ഡിങ് ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയുമാണ് പരാഗ് രാജസ്ഥാനെ നയിക്കുക.

രാജസ്ഥാന്‍ റോയല്‍സിന്റെ ആദ്യ മൂന്ന് മത്സരങ്ങളില്‍ സഞ്ജു സാംസണ്‍ ടീമിനെ നയിക്കില്ല എന്ന് മാനേജ്‌മെന്റ് അറിയിച്ചിരുന്നു. വിക്കറ്റ് കീപ്പിങ്ങിനും ഫീല്‍ഡിങ്ങിനുമുള്ള ബി.സി.സി.ഐ സെന്റര്‍ ഓഫ് എക്‌സലന്‍സ് (എന്‍.സി.എ) ക്ലിയറന്‍സ് ലഭിക്കാത്തതിനാല്‍ ഈ മത്സരങ്ങളില്‍ സഞ്ജു ഇംപാക്ട് പ്ലെയറായാണ് ഇറങ്ങുന്നത്.

രാജസ്ഥാന്‍ റോയല്‍സ് പ്ലെയിങ് ഇലവന്‍

ശുഭം ദുബെയ്, യശസ്വി ജെയ്‌സ്വാള്‍, നിതീഷ് റാണ, റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറെല്‍ (വിക്കറ്റ് കീപ്പര്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ജോഫ്ര ആര്‍ച്ചര്‍, തുഷാര്‍ ദേശ് പാണ്ഡെ, മഹീഷ് തീക്ഷണ, ഫസല്‍ ഹഖ് ഫറൂഖി, സന്ദീപ് ശര്‍മ

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

ട്രാവിസ് ഹെഡ്ഡ്, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിക് ക്ലാസന്‍ ( വിക്കറ്റ് കീപ്പര്‍, അനികേത് വര്‍മ, അഭിനവ് മനോഹര്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), സിമര്‍ജീത് സിങ്, ഹര്‍ഷല്‍ പട്ടേല്‍, മുഹമ്മദ് ഷമി

Content Highlight: 2025 IPL: SRH VS RR Match Update

We use cookies to give you the best possible experience. Learn more