| Wednesday, 22nd March 2023, 7:22 pm

കേരളം ഒന്നായി ചെറുത്ത ദുരന്തം; 2018 റിലീസ് ഡേറ്റ് പുറത്ത്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, അപര്‍ണ ബാലമുരളി, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളാവുന്ന 2018 ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്ത്. ചിത്രം ഏപ്രില്‍ 21ന് റിലീസ് ചെയ്യും. 2018ലെ പ്രളയത്തെ അടിസ്ഥാനമാക്കി ഒരുങ്ങിയ ചിത്രം സംവിധാനം ചെയ്തത് ജൂഡ് ആന്തണി ജോസഫാണ്.

കാവ്യ ഫിലിം കമ്പനി, പി.കെ. പ്രൈം പ്രൊഡക്ഷന്‍സ് എന്നീ കമ്പനികളുടെ ബാനറില്‍ വേണു കുന്നപ്പിള്ളി, സി.കെ. പത്മകുമാര്‍, ആന്റോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

ഇന്ദ്രന്‍സ്, ലാല്‍, നരേന്‍, സുധീഷ്, ജൂഡ് ആന്തണി ജോസഫ്, അജു വര്‍ഗീസ്, ജിബിന്‍ ഗോപിനാഥ്, ഡോക്ടര്‍ റോണി, ശിവദ, വിനിതാ കോശി, തന്‍വി റാം, ഗൗതമി നായര്‍ എന്നിങ്ങനെ വലിയ താരനിര തന്നെയാണ് ചിത്രത്തിലെത്തുന്നത്.

സംവിധായകനൊപ്പം മലയാളത്തിലെ യുവ എഴുത്തുകാരന്‍ അഖില്‍ പി. ധര്‍മജനും ഈ ചിത്രത്തിന്റെ എഴുത്തില്‍ പങ്കാളിയാകുന്നുണ്ട്. അഖില്‍ ജോര്‍ജ്ജാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. മോഹന്‍ ദാസാണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍.

ചിത്രസംയോജനം-ചാമന്‍ ചാക്കോ. സംഗീതം-നോബിന്‍ പോള്‍. സൗണ്ട് ഡിസൈനിങ്ങ്- വിഷ്ണു ഗോവിന്ദ് നിര്‍വഹിക്കുന്നു. വസ്ത്രാലങ്കാരം-സമീറ സനീഷ്. ലൈന്‍ പ്രൊഡ്യൂസര്‍-ഗോപകുമാര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ -ശ്രീകുമാര്‍ ചെന്നിത്തല. ചീഫ് അസോസിയേറ്റ് ഡയക്ടര്‍-സൈലക്‌സ് അബ്രഹാം. ഡിജിറ്റല്‍ മാര്‍ക്കറ്റിങ് -വൈശാഖ് സി വടക്കേവീട്. നിശ്ചല ചിത്രങ്ങള്‍-സിനറ്റ് സേവ്യര്‍. വി.എഫ്.എക്‌സ്-മിന്റ്സ്റ്റീന്‍ സ്റ്റ്യുഡിയോസ്. ടൈറ്റില്‍ ഡിസൈന്‍-ആന്റണി സ്റ്റീഫന്‍. ഡിസൈന്‍സ് എസ്‌തെറ്റിക്-കുഞ്ഞമ്മ.

Content Highlight: 2018 movie release date

Latest Stories

We use cookies to give you the best possible experience. Learn more