പരാന്നഭോജികള്‍ പരത്തുന്ന രോഗങ്ങള്‍ക്കെതിരെ ചികിത്സാരീതി കണ്ടു പിടിച്ചതിനാണ് വില്യം സി ക്യാംപ്‌ബെലിനും, സതോഷി ഒമുറയ്ക്കും പുരസ്‌കാരം ലഭിച്ചത്.മലമ്പനി ചികിത്സാ രംഗത്തെ നേട്ടത്തിനാണ് യുയു ടുയ്ക്ക് പുരസ്‌കാരം.
ഇന്ന് രാവിലെ സ്റ്റോക്ക് ഹോമില്‍ മെഡിസിന്‍ നോബേല്‍ കമ്മറ്റി സെക്രട്ടറി അര്‍ബന്‍ ലെന്‍ഡാലാണ് നേബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. വിവിധ രോഗങ്ങള്‍മൂലം ദുരിതം അനുഭവിച്ച ലക്ഷക്കണക്കിന് പേരുടെ ജീവിതത്തില്‍ മാറ്റംവരുത്താന്‍ ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് കഴിഞ്ഞുവെന്ന് നൊബേല്‍ കമ്മിറ്റി വിലയിരുത്തി.
ഈ വര്‍ഷം 327 ആളുകള്‍ക്കാണ് ഈ വര്‍ഷത്തെ നേബേല്‍ പുരസ്‌കാരത്തിനായി നോമിനേഷന്‍ ലഭിച്ചത്. ഇതില്‍ 57 പേര്‍ക്ക് ആദ്യമായാണ് നോമിനേഷന്‍ ലഭിച്ചത്. എന്നാല്‍ 50 വര്‍ഷത്തോളം നോമിനേഷനുകള്‍ രഹസ്യമായിരിക്കുമെന്നും നോബേല്‍ പ്രൈസ് ഓഫീസ് പറഞ്ഞു.