| Thursday, 10th July 2014, 10:39 am

കേന്ദ്രബജറ്റ്: പ്രതീക്ഷയോടെ കേരളം

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] തിരുവനന്തപുരം: നരേന്ദ്ര മോദി സര്‍ക്കാറിന്റെ ആദ്യ പൊതു ബജറ്റില്‍ കേരളത്തിന്റെ ആവശ്യങ്ങള്‍ പരിഗണിക്കുമോയെന്ന് ഇന്നറിയാം. കേരള നിരാശ മാത്രം സമ്മാനിച്ച റെയില്‍വേ ബജറ്റു പോലെ കേന്ദ്ര ബജറ്റിലും പ്രതീക്ഷയ്ക്ക് വകയില്ലെന്നും വിലയിരുത്തലുകളുണ്ട്.

കൊച്ചി കപ്പല്‍ശാല, തുറമുഖം, ഏലൂര്‍ ഫാക്ട്, കളമശേരി എച്ച്.എം.ടി, കായംകുളം താപനിലയം തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളാണ് ബജറ്റില്‍ കേരളത്തിന്റെ പ്രതീക്ഷ.

രാസവള നിര്‍മാണ കമ്പനിയായ ഫാക്ടിന് 990 കോടിയുടെ ധനസഹായം അനുവദിക്കുമെന്ന് കേന്ദ്ര രാസവളകീടനാശിനി വകുപ്പ് മന്ത്രി അനന്ത്കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

എയര്‍ കേരളയാണ് മറ്റൊരു പദ്ധതി. കായംകുളം താപനിലയത്തിന്റെ രണ്ടാംഘട്ട നവീകരണത്തിന് കേന്ദ്ര ബജറ്റില്‍ ധനസഹായമുണ്ടാകുമെന്നും കേരളം പ്രതീക്ഷിക്കുന്നു.

Latest Stories

We use cookies to give you the best possible experience. Learn more