കാര്‍ഷിക വായ്പയായി 8 ലക്ഷം കോടി രൂപ അനുവദിക്കുമെന്നും ഭൂരഹിതരായ അഞ്ച് ലക്ഷം കര്‍ഷകര്‍ക്ക് നബാര്‍ഡ് വഴി കുറഞ്ഞ പലിശയില്‍ വായ്പ ലഭ്യമാക്കുമെന്നും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു.
സമയബന്ധിതമായി കാര്‍ഷിക വായ്പ തിരിച്ചടച്ചാല്‍ മുന്നു ശതമാനം ഇളവ് നല്‍കും. ഹരിയാനയിലും തെലുങ്കാനയിലും ഹോര്‍ട്ടികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റികള്‍ സ്ഥാപിക്കും. ആന്ധ്രപ്രദേശിലും രാജസ്ഥാനിലും കാര്‍ഷിക സര്‍വകലാശാല സ്ഥാപിക്കും.
അഞ്ച് ലക്ഷം പദ്ധതികള്‍ക്ക് പ്രോത്സാഹനം നല്‍കും. കര്‍ഷകര്‍ക്കായി 24 മണിക്കൂര്‍ കിസാന്‍ ചാനല്‍ തുടങ്ങും. ഇതിനായി 100 കോടി രൂപ വകയിരുത്തി. മത്സ്യകൃഷിക്ക് 50 കോടി നീക്കിവെച്ചു. കന്നുകാലി വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കാന്‍ 50 കോടി.
കാര്‍ഷിക കടം പുതുക്കല്‍ പദ്ധതിക്ക് 5000 കോടി ബജറ്റില്‍ നീക്കി വെച്ചിട്ടുണ്ട്.