ശ്രീനഗര്‍: ഹിബയെന്ന ഒന്നരവയസ്സുകരായെ ഇന്ത്യ മറന്നുതുടങ്ങിയിട്ടില്ല. രണ്ട് ദിവസം മുമ്പാണ് പെല്ലെറ്റാക്രമണത്തില്‍ ഹിബ നാസറിന്റെ കണ്ണിന് പരുക്കേറ്റത്. ഇപ്പോള്‍ പുറത്തുവരുന്ന വിവരമനുസരിച്ച് ഹിബയ്ക്ക് കാഴ്ചശക്തി തിരിച്ചുകിട്ടാന്‍ സാധ്യതയില്ലെന്നാണ് സൂചന. ഹിബയെ ചികിത്സിക്കുന്ന ഡോക്ടര്‍മാരെ ഉദ്ദരിച്ചാണ് ദേശീയമാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.
ശസ്ത്രക്രിയ കഴിഞ്ഞ് കുട്ടിയെ ശ്രീനഗറിലെ മഹാരാജ ഹരിസിങ് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും തുടര്‍ ചികിത്സയ്ക്ക് ശേഷമേ കാഴ്ച പൂര്‍ണമായും തിരിച്ചുകിട്ടുമോയെന്നതില്‍ വ്യക്തത ലഭിക്കുകയുള്ളുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പക്ഷെ സാധ്യത വളരെ കുറവാണെന്നും ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു.
ALSO READ: തമിഴ്‌നാട് സ്തംഭിച്ചിരിക്കുകയാണ്, സഹായിക്കണം; പിണറായിക്ക് കമല്‍ഹാസന്റെ കത്ത്
“”കാഴ്ച പൂര്‍ണമായും നഷ്മാകില്ലെന്നാണ് ഞങ്ങള്‍ കരുതുന്നത്. പക്ഷെ പൂര്‍ണമായും തിരിച്ചുകിട്ടുമോയെന്ന് ഉറപ്പ് പറയാനാവില്ല”” ഡോക്ടര്‍മാര്‍ പറഞ്ഞു. തുടര്‍ചികിത്സ ഏറെ നാള്‍ നീണ്ടുനീല്‍ക്കുന്നതും മുന്‍കരുതലുകള്‍ ആവശ്യമുള്‌ളതുമാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
ഇതിനിടെ സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് മനുഷ്യാവകാശപ്രവര്‍ത്തകയായ സയ്യിദ് മുജ്തബ ഹുസൈന്‍, മിര്‍സ ജഹാന്‍സബ് ബെയ്ഗ് എന്നിവര്‍ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ചു.
കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം നഷ്ടപരിഹാരത്തുകയും സ്വതന്ത്ര അന്വേഷണവുമാണ് ആവശ്യം. ദക്ഷിണ കശ്മീരിലെ ഷോപ്പിയാനില്‍ ഞായറാഴ്ച സുരക്ഷ സൈന്യത്തിന്റെ പെല്ലറ്റ്് പ്രയോഗത്തിലാണ് ഹിബയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റത്.