| Wednesday, 20th August 2014, 9:44 pm

ഏഷ്യന്‍ ഗെയിംസ്: ഇന്ത്യന്‍ ടീമില്‍ 20 മലയാളികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ന്യൂദല്‍ഹി: ഏഷ്യന്‍ ഗെയിസിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. കേരളത്തിന്റെ യശസ്സുയര്‍ത്തി 20 മലയാളികള്‍ ടീമില്‍ ഇടം നേടി. ടിന്റുലൂക്ക, രഞ്ജിത് മഹേശ്വരി, ജോസഫ് എബ്രഹാം, മയൂഖ ജോണി, കെ.ടി ഇര്‍ഫാന്‍, പ്രീജ ശ്രീധരന്‍ എന്നിവരാണ് ടീമിലിടം നേടിയ പ്രമുഖ താരങ്ങള്‍.

എണ്ണൂറ് മീറ്ററില്‍ ടിന്റുലൂക്ക രാജ്യത്തെ പ്രതിനിധീകരിക്കും.  400 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജോസഫ് എബ്രഹാമും ട്രിപ്പിള്‍ ജംപില്‍  പ്രജുഷയും രഞ്ജിത് മഹേശ്വരിയും ഇന്ത്യക്ക് വേണ്ടി മത്സരിക്കും. പതിനായിരം മീറ്റര്‍, അയ്യായിരം മീറ്റര്‍ മത്സരങ്ങളില്‍ ട്രാക്കിലിറങ്ങുന്നത് പ്രീജ ശ്രീധരനാണ്.

ലണ്ടന്‍ ഒളിംപിക്‌സില്‍ നടത്തക്കാരനായ കെ.ടി ഇര്‍ഫാന്‍, ഫെഡറേഷന്‍ കപ്പ് അത്‌ലറ്റിക്‌സ് മീറ്റില്‍ ഇരട്ട സ്വര്‍ണം നേടിയ ഒ.പി. ജയ്ഷ, പരിക്കിനെ തുടര്‍ന്ന് യോഗ്യത മത്സരത്തില്‍ പങ്കെടുക്കാനാകാതെ പോയ മയൂഖ ജോണി എന്നിവരും ടീമിലിടം നേടിയിട്ടുണ്ട്.

അറുപത്തിരണ്ട് അംഗ ടീമിനെയാണ് പതിനേഴാമത് ഏഷ്യന്‍ ഗെയിംസിനായി ഇന്ത്യ പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ നാല് വരെ നടക്കുന്ന ഏഷ്യന്‍ ഗെയിംസിന്റെ വേദി ദക്ഷിണ കൊറിയയാണ്.

Latest Stories

We use cookies to give you the best possible experience. Learn more