| Tuesday, 25th August 2015, 8:39 pm

തീഹാര്‍ ജയിലില്‍ ഏറ്റുമുട്ടല്‍: 2 പേര്‍ കൊല്ലപ്പെട്ടു, 5 പേര്‍ക്ക് പരിക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: തീഹാര്‍ ജയിലിലെ തടവുകാര്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തടവുകാരെ രോഹിണി കോടതിയില്‍ നിന്ന് ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെ വാനില്‍ വെച്ചായിരുന്നു ഏറ്റുമുട്ടല്‍.

ചെവ്വാഴ്ച വൈകുന്നേരം 4.30 ഓടെയായിരുന്നു സംഭവം. തടവുകാര്‍ വാനില്‍വെച്ച് തല്ലുകൂടുന്നതുകണ്ടപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ വാഹനം നിര്‍ത്താതെ നേരെ ഭഗവാന്‍ മഹാവിര്‍ ആശുപത്രിയിലേക്കെത്തിക്കുകയായിരുന്നു. ആശുപത്രിയിലേക്ക് എത്തുംവഴിയാണ് രണ്ട് തടവുകാര്‍ മരണപ്പെട്ടതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

പരാസ് ഗോള്‍ഡി, പ്രാഡിപ് ഭോല എന്നീ തടവുകാരാണ് കൊല്ലപ്പെട്ടതെന്നും അധികൃതര്‍ വ്യക്തമാക്കി. പരിക്കേറ്റ തടവുകാരുടെ നില ഗുരുതരമാണ്. ഒന്‍പത് തടവുകാരാണ് വാനില്‍ ഉണ്ടായിരുന്നത്. തടവുകാര്‍ തമ്മിലുള്ള ഗ്യാങ് വാറാണ് ഏറ്റുമുട്ടലിന് കാരണമെന്നും പോലീസ് വ്യക്തമാക്കി.

Latest Stories

We use cookies to give you the best possible experience. Learn more