| Wednesday, 6th May 2020, 5:31 pm

കേരളത്തിലേക്ക് നാളെ പ്രവാസികളുമായെത്തുക രണ്ട് വിമാനങ്ങള്‍ മാത്രം, സമയക്രമം മാറ്റി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കേരളത്തിലേക്ക് നാളെ പ്രവാസികളുമായി എത്തുക രണ്ട് വിമാനങ്ങള്‍ മാത്രം. കോഴിക്കോടേക്കും കൊച്ചിയിലേക്കുമുള്ള രണ്ട് വിമാനങ്ങളുടെ സമയക്രമം മാറ്റി. ഇതിനാല്‍ കൊച്ചിയിലും കോഴിക്കോട് വിമാനത്താവളത്തിലും നാളെ ഓരോ വിമാനം മാത്രമാണ് എത്തുക.

സൗദി അറേബ്യയില്‍ നിന്നും നാളെ എത്തുമെന്ന് കരുതിയ വിമാനം മറ്റന്നാളേക്ക് മാറ്റിയതായി മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മാലിക് അറിയിച്ചു. നേരത്തെ ദോഹ-കൊച്ചി സര്‍വീസ് ശനിയാഴ്ചത്തേക്ക് മാറ്റിയിരുന്നു.

അബുദാബി-കൊച്ചി വിമാനം നാളെയെത്തും. ദുബായ്-കോഴിക്കോട് വിമാനവും നാളെയെത്തും. നാളെ ഉച്ചയ്ക്ക് 12.30 ന് കേരളത്തില്‍ നിന്നും വിമാനങ്ങള്‍ തിരിക്കും. കൊച്ചിയിലും കോഴിക്കോടും നാളെ രാത്രി 9.40 ന് എത്തുമെന്നാണ് വിവരം.

പ്രവാസികളെ തിരിച്ചെത്തിക്കാന്‍ എയര്‍ ഇന്ത്യ പതിമൂന്ന് സര്‍വീസുകളാണ് നടത്തുക. എട്ട് വിമാനങ്ങളാണ് തയ്യാറാക്കി നിര്‍ത്തുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നാണ് സര്‍വീസുകള്‍.

നെടുമ്പാശേരിയിലെത്തുന്ന പ്രവാസികളില്‍ രോഗ ലക്ഷണമില്ലാത്തവരെ രാജഗിരി കോളേജ് ഹോസ്റ്റലില്‍ ആണ് നിരീക്ഷിക്കുക. രോഗലക്ഷണമുള്ളവരെ ആശുപത്രിയിലേക്ക് മാറ്റും. മറ്റു ജില്ലകളില്‍ നിന്നുള്ള പ്രവാസികളെ അതാത് ജില്ലകളിലെ നിരീക്ഷണ കേന്ദ്രങ്ങളിലെത്തിക്കും. മറ്റു ജില്ലകളിലേക്ക് പ്രവാസികളെ കൊണ്ടുപോകുക കെ.എസ്.ആര്‍.ടി.സി ബസുകളിലാണ്.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more