| Saturday, 7th November 2026, 11:18 pm

റൊമ്പ കളക്ഷന്‍ ഇനിയും കിട്ടണം; രണ്ട് ദിവസം കൊണ്ട് ഇത്രയും കളക്ഷനുമായി രാമായണ

അശ്വിന്‍ രാജേന്ദ്രന്‍

ഹിന്ദു മിത്തോളജിയിലെ എപ്പിക്കുകളിലൊന്നായ രാമായണം സിനിമയാക്കുന്നു എന്ന വാര്‍ത്ത പുറത്തുവന്നത് മുതല്‍ ഓം റൗട്ട് സംവിധാനം ചെയ്ത ആദി പുരുഷ് പോലെ ഒരു പാതി വെന്ത പരീക്ഷണത്തിനായിരിക്കും നിതിഷ് തിവാരിയും മുതിരുക എന്നായിരുന്നു ഭൂരിഭാഗം പേരും പ്രതീക്ഷിച്ചിരുന്നത്. ഇതോടൊപ്പം ഇന്ത്യയിലെ ഏറ്റവും ചെലവേറിയ ചിത്രമായിട്ടായിരിക്കും നമിത് മല്‍ഹോത്ര സംവിധാനം ചെയ്യുന്ന രാമായണ ഒരുക്കുന്നത് എന്ന വാര്‍ത്ത വന്നതോടെ ചിത്രം പരാജയമാകുമെന്നും പലരും വിലയിരുത്തിയിരുന്നു.

രാമായണ പാര്‍ട്ട് വണ്‍ റൈസ് ഓഫ് എ ലെജന്‍ഡ്. Photo: X.com

എന്നാല്‍ മുന്‍ധാരണകളെയെല്ലാം അസ്ഥാനത്താക്കി കൊണ്ട് ഹോളിവുഡ് നിലവാരമുള്ള ദൃശ്യവിരുന്നായിരുന്നു രാമായണ പാര്‍ട്ട് വണ്‍ റൈസ് ഓഫ് എ ലെജന്‍ഡ് ഒരുക്കിയത്. സിനിമ കാണാനെത്തുന്നവര്‍ക്ക് പരിചിതമായ കഥയെ കൃത്യമായ അവതരണത്തോടെയും മേക്കിങ്ങോടെയും മികച്ച തിയേറ്റര്‍ എക്സ്പീരിയന്‍സാക്കി മാറ്റുകയായിരുന്നു. ഇതോടെ ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്.

ഏകദേശം 1500 കോടിയോളമാണ് ആദ്യഭാഗത്തിന് മാത്രമായി ചെലവായതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇത്രയും വലിയ തുകയ്‌ക്കെടുത്ത ചിത്രം വിജയമാകണമെങ്കില്‍ ചിത്രത്തില്‍ ആഗോളതലത്തില്‍ രണ്ടായിരം കോടിയ്ക്ക് മുകളിലെങ്കിലും ലഭിക്കണമെന്നത് നിര്‍മാതാക്കള്‍ക്ക് മുമ്പിലുള്ള വലിയ പ്രതിസന്ധിയാണ്. ഇപ്പോഴിതാ റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ട് ചിത്രം ആഗോളതലത്തില്‍ നേടിയ കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

ഇന്ത്യയില്‍ നിന്നും ഓപ്പണിങ് ഡേയില്‍ ചിത്രം നേടിയിരിക്കുന്നത് 76 കോടിയോളമാണ്, രണ്ടാം ദിനത്തിലാകട്ടെ ഇത് 57 കോടിയായി കുറയുകയും ചെയ്തിരുന്നു. ഇതോടെ രണ്ട് ദിവസം കൊണ്ട് ചിത്രം ഇന്ത്യയില്‍ നിന്നും നേടിയത് 133 കോടിയോളമായിരുന്നു. വിദേശത്ത് നിന്നും രണ്ട് ദിവസം കൊണ്ട് നേടിയത് 97 കോടിയോളമാണ്. ഇതോടെ കഴിഞ്ഞ രണ്ട് ദിവസം കെണ്ട് ചിത്രം നേടിയിരിക്കുന്നത് ആകെ 231 കോടിയാണ്.

രാമായണ പാര്‍ട്ട് വണ്‍ റൈസ് ഓഫ് എ ലെജന്‍ഡ്. Photo: X.com

എന്നാല്‍ ഇന്ന് (ശനി) ഇതുവരെയുള്ള കണക്കുക്കള്‍ പ്രകാരം ആദ്യ രണ്ട് ദിവസത്തെക്കാളും കൂടുതല്‍ കളക്ഷന്‍ നേടാന്‍ ചിത്രത്തിന് സാധിച്ചിട്ടുണ്ട്. ദീപാവലി സീസണ്‍ പ്രമാണിച്ച് വരാനിരിക്കുന്ന ദിവസങ്ങളില്‍ ചിത്രത്തിന്റെ കളക്ഷന്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയരുമെന്നാണ് സിനിമാ പേജുകള്‍ വിലയിരുത്തുന്നത്.

Content Highlight: 2 day world wide collection report of Ramayana Part 1

അശ്വിന്‍ രാജേന്ദ്രന്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.

Latest Stories

We use cookies to give you the best possible experience. Learn more