| Sunday, 7th August 2016, 5:08 pm

ഉന പ്രതിഷേധം; മൈസൂരില്‍ ബീഫ് ഫെസ്റ്റ് നടത്തിയവരെ അറസ്റ്റ് ചെയ്തു

ഡൂള്‍ന്യൂസ് ഡെസ്‌ക്

മൈസൂര്‍: ഗുജറാത്തിലെ ദളിതുകള്‍ക്കെതിരായ ആക്രമണത്തില്‍ പ്രതിഷേധിച്ച് ബീഫ് ഫെസ്റ്റ് നടത്തിയതിന് മൈസൂരില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പരിപാടിയിലേക്ക് ബീഫുമായെത്തിയവരെയാണ് അറസ്റ്റ് ചെയ്തത്. മൈസൂര്‍ ദളിത് വെല്‍ഫെയര്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ ടൗണ്‍ ഹാള്‍ പരിസരത്തായിരുന്നു പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്.

സമാധാനപരമായാണ് പ്രതിഷേധം നടത്തിയതെന്ന സംഘാടകനായ ശാന്തരാജു മാധ്യമങ്ങളോട് പറഞ്ഞു. പരിപാടിക്ക് പോലീസ് നേരത്തെ അനുമതി നിഷേധിച്ചിരുന്നു.

കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മണ്ഡലമായ മൈസൂരില്‍ ദളിത് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് പ്രതിഷേധം ഉയരാന്‍ ഇടയാക്കിയിട്ടുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more