| Sunday, 8th March 2026, 8:37 am

എസ്.ഐ.ആർ; യു.പിയിൽ വോട്ടർ പട്ടികയിൽ നിന്നും പുറത്തായത് 2.4 കോടിപ്പേർ

മുഹമ്മദ് നബീല്‍

ലക്നൗ: ഇന്ത്യയിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ഉത്തർ പ്രദേശിൽ വോട്ടർ പട്ടിക പുനർ പരിശോധനയ്ക്ക് (എസ്.ഐ.ആർ) ശേഷം ആകെ വോട്ടർമാർ 13 കോടി. എസ്.ഐ.ആർ നടപടികൾക്ക് മുൻപുള്ള വോട്ടർ പട്ടികയിൽ നിന്നും 2.4 കോടി വോട്ടർമാരുടെ കുറവാണ് പുതിയ പട്ടികയിലുള്ളത്.

വോട്ടർ പട്ടിക പുനർ പരിശോധനയ്ക്കുശേഷം 3.26 കോടിപ്പേർക്കാണ് ഇലക്ഷൻ കമ്മീഷൻ നോട്ടീസ് അയച്ചത്.

ജനുവരി 14 ന് ആണ് ആദ്യ സെറ്റ് നോട്ടീസ് പുറപ്പെടുവിച്ചത്. ജനുവരി 21 ന് വാദം കേൾക്കൽ ആരംഭിച്ചു.

3.06 കോടി നോട്ടീസുകൾ വിതരണം ചെയ്തു എന്നും 2.8 വോട്ടർമാരുടെ വാദം കേൾക്കൽ പൂത്തിയായെന്നും ശേഷിക്കുന്ന വാദം കേൾക്കലുകൾ മാർച്ച് 27 നകം പൂർത്തിയാക്കുമെന്നുമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ നവ്ദീപ് റിൻവ നൽകുന്ന വിശദീകരണം.

പരിഷ്കരണ നടപടികൾ കൃത്യസമയത്ത് പൂർത്തിയാക്കി ഏപ്രിൽ 10 ന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഫോം 7 വഴി 10,014 പേരുകൾ വോട്ടർപട്ടികയിൽ നിന്നും നീക്കി , അതേസമയം 7,820 പേരുകൾ നീക്കം ചെയ്തത് മറ്റുള്ളവരുടെ പരാതിമൂലമാണ്.

5153 വോട്ടുകൾ മരണം മൂലവും 1728 നോട്ടുകൾ സ്ഥലമാറ്റം കാരണവും 932 വോട്ടുകൾ ഇരട്ട എൻട്രികൾ മൂലവുമാണ് നീക്കം ചെയ്തതെന്നും റിൻവ പറഞ്ഞു.

Content Highlight: 2.4 crore names removed from UP voter list after SIR

മുഹമ്മദ് നബീല്‍

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം

We use cookies to give you the best possible experience. Learn more