| Monday, 29th January 2018, 11:11 pm

ലോകത്തിലെ ഏറ്റവും വിലയേറിയ മോട്ടോര്‍സൈക്കിള്‍ എന്ന ഖ്യാതി ഇനി ഈ ബൈക്കിനു സ്വന്തം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലോകത്തിലെ ഏറ്റവും വിലയേറിയ മോട്ടോര്‍സൈക്കിള്‍ എന്ന പദവി ഇനി വിന്‍സെന്റ് ബ്ലാക് ലൈറ്റ്‌നിങിന് സ്വന്തം. ലാസ് വേഗസില്‍ നടന്ന ലേലത്തില്‍ 929,000 ഡോളറിന് വിറ്റുപോയതാണ് വിന്‍സെന്റ് ബ്ലാക് ലൈറ്റ്‌നിങിനെ ലോകത്തിലെ ഏറ്റവും വിലയേറിയ മോട്ടോര്‍സൈക്കിള്‍ എന്ന വിശേഷണത്തിനുടമയാക്കിയത്.

പ്രശസ്ത നടനും റൈഡറുമായ സ്റ്റീവ് മക്ക്വീന്‍ ഒരു കാലത്ത് ഉപയോഗിച്ചിരുന്നതാണ് 1915 സൈക്ലോണ്‍ മോട്ടോര്‍സൈക്കിളിന്റെ മൂല്യം ഉയരാന്‍ കാരണം. നികുതിയും മറ്റ് നിരക്കുകളും ഉള്‍പ്പെടെ പത്തു ലക്ഷം ഡോളറിന് മേലെയാകും മോട്ടോര്‍സൈക്കിളിന്റെ പ്രൈസ് ടാഗ്. ഇന്ത്യന്‍ നിരക്കില്‍ 6.35 കോടി രൂപയോളമാകും വിന്‍സെന്റ് ബ്ലാക് ലൈറ്റ്‌നിങ്ങ് മോട്ടോര്‍സൈക്കിളിന്റെ മൂല്യം.

ആധുനിക നൂറ്റാണ്ട് കണ്ട ആദ്യ സൂപ്പര്‍ബൈക്കാണ് വിന്‍സെന്റ് ബ്ലാക് ലൈറ്റ്‌നിങ്ങ്. 1948 മുതല്‍ 1952 വരെയുള്ള കാലയളവിലാണ് മോട്ടോര്‍സൈക്കിളിന്റെ ഉത്പാദനം നടന്നത്. ഇക്കാലയളവില്‍ ആകെമൊത്തം 33 വിന്‍സെന്റ് ബ്ലാക് ലൈറ്റ്‌നിങ്ങുകളാണ് വിപണിയില്‍ എത്തിയത്. മണിക്കൂറില്‍ 241 കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ വിന്‍സെന്റ് ബ്ലാക് ലൈറ്റ്‌നിങ്ങിന് സാധിക്കുമെന്നാണ് കമ്പനിയുടെ വാദം.

മഗ്‌നീഷ്യം അലോയ് ഘടകങ്ങള്‍, അലോയ് റിമ്മില്‍ ഒരുങ്ങിയ പ്രത്യേക റേസിംഗ് ടയറുകള്‍, സിംഗിള്‍ സീറ്റ്, അലൂമിനിയം മഡ്ഗാര്‍ഡ് എന്നിവയാണ് വിന്‍സെന്റ് ബ്ലാക് ലൈറ്റ്നിംഗിന്റെ വിശേഷങ്ങള്‍. 172 കിലോഗ്രാമാണ് മോട്ടോര്‍സൈക്കിളിന്റെ ഭാരം. 998 സി.സി എയര്‍-കൂള്‍ഡ്, ഓവര്‍ഹെഡ് വാല്‍വ് 50º V-ട്വിന്‍ എഞ്ചിനാണ് വിന്‍സെന്റ് ബ്ലാക് ലൈറ്റ്നിങ്ങിന്റെ കരുത്ത്.

Latest Stories

We use cookies to give you the best possible experience. Learn more