| Saturday, 14th December 2019, 8:50 pm

യു.പിയില്‍ വീണ്ടും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീക്കൊളുത്തി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫത്തേപുര്‍: ഉത്തര്‍ പ്രദേശിലെ ഫത്തേപുര്‍ ജില്ലയില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീകൊളുത്തി. പെണ്‍കുട്ടിയുടെ നില ഗുരുതരം.

ഉത്തര്‍ പ്രദേശില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് തീക്കൊളുത്തി. 18 വയസ്സുള്ള പെണ്‍കുട്ടിയെ തീക്കൊളുത്തിയത് ബന്ധുവാണെന്നാണ് റിപ്പോര്‍ട്ട്. ലൈംഗികമായി അക്രമിച്ച വിവരം പെണ്‍കുട്ടി മാതാപിതാക്കളെ അറിയിക്കുമെന്ന് പറഞ്ഞപ്പോഴാണ് തീക്കൊളുത്തിയതെന്ന് പിതാവ് വ്യക്തമാക്കി.

പെണ്‍കുട്ടിയെ കാണ്‍പുരിലെ ലാലാ ലജ്പത് റായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്. വീട്ടില്‍ ഒറ്റക്കായിരുന്ന പെണ്‍കുട്ടിയെ ബന്ധു ലൈംഗികമായി ആക്രമിക്കുകയായിരുന്നു. മണ്ണെണ്ണയൊഴിച്ചാണ് പ്രതി പെണ്‍കുട്ടിയെ തീക്കൊളുത്തിയത്.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അഞ്ചു സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം.

Latest Stories

We use cookies to give you the best possible experience. Learn more