| Sunday, 3rd May 2020, 8:56 am

നാട്ടിലെത്താന്‍ കോണ്‍ക്രീറ്റ് മിക്‌സറില്‍ യാത്ര; അതിഥി തൊഴിലാളികളെ പൊലീസ് പിടിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇന്‍ഡോര്‍: നാട്ടിലേക്ക് തിരിച്ചെത്താനായി കോണ്‍ക്രീറ്റ് മിക്‌സറില്‍ ഒളിച്ച് യാത്ര ചെയ്ത അതിഥി തൊഴിലാളികളെ പൊലീസ് പിടികൂടി.

യു.പിയിലേക്ക് പോകാന്‍ ശ്രമിച്ച അതിഥിതൊഴിലാളികളെയാണ് മധ്യപ്രദേശ് ഇന്‍ഡോറില്‍ നടത്തിയ പരിശോധനയില്‍ പൊലീസ് പിടികൂടിയത്.

18 അതിഥി തൊഴിലാളികളെയാണ് കോണ്‍ക്രീറ്റ് മിക്‌സറിനുള്ളില്‍ നിന്ന് പൊലീസ് കണ്ടെത്തിയത്. മഹാരാഷ്ട്രയില്‍ നിന്ന് ലക്‌നൗവിലേക്ക് പോവുകയായിരുന്ന അതിഥി തൊഴിലാളികളെയാണ് പൊലീസ് പിടികൂടിയത്. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

” ഇവര്‍ മഹാരാഷ്ട്രയില്‍ നിന്ന് ലക്‌നൗവിലേക്ക് പോവുകയായിരുന്നു. ട്രക്ക് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയിട്ടുണ്ട്. സംഭവത്തില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു,” ഡി.എസ്.പി ഉമാകാന്ദ് ചൗധരി പറഞ്ഞു.

വെള്ളിയാഴ്ചയാണ് ഇവര്‍ ട്രക്കില്‍ കയറിയത്. എല്ലാവരെയും അഭയകേന്ദ്രങ്ങളിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

Latest Stories

We use cookies to give you the best possible experience. Learn more