| Saturday, 28th November 2026, 2:33 pm

റിലേഷൻഷിപ് തെറ്റാണെന്ന് ഞാൻ പറയില്ല, അതിന്റെ സമ്മർദ്ദം കൂടെ താങ്ങാനുള്ള ശക്തി എനിക്കില്ല: നിഖില വിമൽ

അനുപമ കെ. സീത

മലയാളത്തിലും തമിഴിലുമായി ഒരു പോലെ തിളങ്ങി നിൽക്കുന്ന നടിയാണ് നിഖില വിമൽ. താരത്തിന്റെ തമിഴിലെ ഏറ്റവും പുതിയ ചിത്രമാണ് ഹലോ കാതൽ. നിഖിലയെ കൂടാതെ ആര്യ, വൈഷ്ണവി ചൈതന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. പ്രണയവിലാസം എന്ന ചിത്രം ചെയ്തുകൊണ്ട് ശ്രദ്ധേയനായ നിഖിൽ മുരളിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സിനിമ നിർമിച്ചിരിക്കുന്നത് ആര്യയുടെ തന്നെ ഉടമസ്ഥതയിലുള്ള ദി ഷോ പീപ്പിൾ, സിൽവർ ഗ്രെയിൻ പിക്ചേഴ്സ് ചേർന്നാണ്. ഡിസംബർ നാലിന് ചിത്രം തിയേറ്ററുകളിലെത്തും.

ചിത്രവുമായി ബന്ധപ്പെട്ടുള്ള ബിഹൈൻഡ് വുഡ്‌സ് മാക്‌സുമായുള്ള അഭിമുഖത്തിൽ സിനിമയുടെ വിശേഷങ്ങളെക്കുറിച്ചും, താൻ പ്രണയബന്ധങ്ങളെ നോക്കി കാണുന്ന രീതിയെ കുറിച്ചും സംസാരിക്കുകയായിരുന്നു നടി. റിലേഷൻഷിപ്സിനെ പറ്റി പറയാൻ താൻ ആളല്ലെന്നാണ് നിഖില പറയുന്നത്.

‘റിലേഷൻഷിപ് തെറ്റാണെന്ന് ഞാൻ പറയില്ല. ചില സിനിമകൾ കാണുമ്പോൾ അതുപോലെ പ്രേമിക്കണമെന്നൊക്കെ തോന്നുമെങ്കിലും ഫ്രണ്ട്സിന്റെ റിലേഷൻഷിപ്സൊക്കെ കാണുമ്പോൾ പ്രേമിക്കേണ്ടെന്ന് തോന്നും. റിലേഷൻഷിപ് എന്ന് പറയുന്നത് ഒരു ദിവസം ഭയങ്കരമായി സ്നേഹിക്കുക പിറ്റേന്ന് വഴക്കുണ്ടാക്കുക, അതല്ലേ.

അവർ സ്നേഹിക്കുന്നതിനേക്കാളും ഞാൻ കൂടുതലായി കാണുന്നത് വഴക്കുണ്ടാക്കുന്നതാണ്. അതിനെപ്പറ്റി ചോദിച്ചാൽ അവർ പറയും സ്നേഹമുണ്ടാകുന്നവിടെ വഴക്കുണ്ടാവുമെന്ന്. എന്റെ ജീവിതത്തിൽ എനിക്ക് ഓൾറെഡി സ്‌ട്രെസും പ്രശ്ങ്ങളുമുണ്ട്. റിലേഷൻഷിപിന്റെ സ്‌ട്രെസ് കൂടെ താങ്ങാനുള്ള ശക്തി എനിക്കില്ല,’ താരം തമാശരൂപേണ വ്യക്തമാക്കി.

ഹലോ കാതൽ.Photo.Screen Grab/Facebook.com

ആര്യയോടൊപ്പം പ്രവർത്തിച്ചപ്പോഴുണ്ടായ അനുഭവത്തെക്കുറിച്ചും നടി സംസാരിച്ചു. സിനിമയിലെ നായകനും നിർമാതാവും ആര്യ തന്നെയായതിനാൽ സെറ്റിലെ എല്ലാവരെയും അദ്ദേഹം കംഫർട്ടബിൾ ആക്കിയിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ എന്നും സെറ്റിൽ പോവാൻ തനിക്ക് ഇഷ്ടമായിരുന്നുവെന്നും താരം പറയുന്നു.

‘ആര്യയുടെ കൂടെ വർക്ക് ചെയ്യുമ്പോൾ വളരെ കംഫർട്ടബിൾ ആയിരുന്നു. സിനിമയുടെ പ്രൊഡ്യൂസർ കൂടെ ആയതുകൊണ്ട് നല്ലോണം നമ്മളെ ടേക്ക് കെയർ ചെയ്യണമല്ലോ. ഒരു വശത്ത് പ്രൊഡ്യൂസർ എന്ന രീതിയിലും പിന്നെ ആക്ടറെന്ന രീതിയിലും അത്രയും സ്‌ട്രെസിലും അദ്ദേഹം സെറ്റ് കംഫർട്ടബിളാക്കുകയും ടേക്ക് കെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഷൂട്ടിങ്ങിന് പോവാൻ ഇഷ്ടമായിരുന്നു. ആ ഒരു എക്സൈറ്റ്മെന്റ് സിനിമയുടെ ആദ്യ ദിവസം തൊട്ട് അവസാനത്തെ ദിവസം വരെയും ഉണ്ടായിരുന്നു,’ നിഖില പറഞ്ഞു.

ആര്യ ഈ സിനിമക്ക് മുമ്പ് വരെ കുറച്ച് റൂഡായിട്ടുള്ള കഥാപാത്രങ്ങളുള്ള സിനിമകളാണ് ചെയ്തിരിക്കുന്നതെന്നും ഈ ചിത്രത്തിൽ അതിൽ നിന്നും തികച്ചും വ്യത്യസ്തമായൊരു സോണിലാണ് അഭിനയിച്ചിരിക്കുന്നതെന്നും നടി കൂട്ടിച്ചേർത്തു. ഈ സിനിമയിൽ ആര്യയാണ് ഏറ്റവും അധികം എക്സൈറ്റഡായിരുന്നതെന്നും താരം തമാശരൂപേണ വ്യക്തമാക്കി.

Content Highlight: Nikhila Vimal talk about her new movie ‘Hello Kadhal’

അനുപമ കെ. സീത

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. പോണ്ടിച്ചേരി സര്‍വകലാശാലയില്‍ നിന്ന് മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more