| Sunday, 8th December 2019, 10:55 am

ത്രിപുരയില്‍ യുവതിയെ ലൈംഗികാക്രമണത്തിന് ശേഷം തീകൊളുത്തി കൊന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ത്രിപുര: ഉന്നാവോയില്‍ ലൈംഗികാതിക്രമത്തിന് ഇരയായ യുവതിയെ തീ കൊളുത്തി കൊന്ന സംഭവത്തിന് പിന്നാലെ ത്രിപുരയിലും സമാന സംഭവം. ലൈംഗികാതിക്രമത്തിന് ഇരയായ പെണ്‍കുട്ടിയെ അമ്മയും കാമുകനും ചേര്‍ന്ന് തീകൊളുത്തി കൊന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കുട്ടിയെ കാമുകനും സുഹൃത്തുക്കളും ചേര്‍ന്ന് ദിവസങ്ങളോളം ലൈംഗികാക്രമണത്തിന് ഇരയാക്കുകയായിരുന്നുവെന്നും രണ്ട് മാസത്തോളം പെണ്‍കുട്ടിയെ ഇവര്‍ തടവിലാക്കിയിരുന്നുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

പെണ്‍കുട്ടിയെ വിട്ടു നല്‍കുന്നതിനായി കാമുകനായിരുന്ന അജോയ് രുദ്രപാല്‍ പെണ്‍കുട്ടിയിടെ കുടുംബത്തോട് 50,000 രൂപ ആവശ്യപ്പെട്ടിരുന്നുവെന്നും പണം നല്‍കിയാല്‍ മാത്രമേ പെണ്‍കുട്ടിയെ വിട്ടു നല്‍കൂവെന്ന് ഭീഷണിപ്പെടുത്തിയിരുന്നെന്നും കുടുംബം ആരോപിക്കുന്നു. എന്നാല്‍ 17000 രൂപ മാത്രമെ പെണ്‍കുട്ടിയുടെ കുടുംബത്തിന് വെള്ളിയാഴ്ച്ച നല്‍കാന്‍ സാധിച്ചുള്ളൂ. ഇതോടെ അജോയ്
പെണ്‍കുട്ടിയെ തീകൊളുത്തി കൊല്ലുകയായിരുന്നു.

സോഷ്യല്‍ മീഡിയ വഴിയാണ് പെണ്‍കുട്ടി യുവാവുമായി പരിചയത്തിലാവുന്നത്. തുടര്‍ന്ന് യുവാവ് വിവാഹാഭ്യര്‍ത്ഥന നടത്തുകയായിരുന്നു. ശേഷം യുവാവിനൊപ്പംഒളിച്ചോടിയ പെണ്‍കുട്ടിയെ യുവാവ് തടവിലാക്കുകയും വീട്ടുകാരോട് മോചനദ്രവ്യം ആവശ്യപ്പെടുകയുമായിരുന്നു. ഇതിനിടെ യുവാവ് സുഹൃത്തുക്കളുമായി ചേര്‍ന്ന് പെണ്‍കുട്ടിയെ ലൈംഗികമായി ആക്രമിക്കുകയായിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

Latest Stories

We use cookies to give you the best possible experience. Learn more