| Sunday, 1st March 2026, 12:25 pm

നാഗ്പൂരിലെ സ്‌ഫോടകവസ്തു നിര്‍മാണശാലയില്‍ സ്‌ഫോടനം; 15 മരണം

യെലന കെ.വി

നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂര്‍ ജില്ലയിലുള്ള സ്‌ഫോടകവസ്തു നിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 15 പേര്‍ കൊല്ലപ്പെട്ടു.
ഞായറാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ ഈ ദുരന്തമുണ്ടായത്.

നാഗ്പൂരിലെ കറ്റോള്‍ താലൂക്കിലുള്ള റൗള്‍ഗാവിലെ എസ്.ബി.എല്‍ എനര്‍ജി ലിമിറ്റഡ് എന്ന ഫാക്ടറിയിലാണ് സ്‌ഫോടനമുണ്ടായത്. ഖനനത്തിനും മറ്റും ആവശ്യമായ സ്‌ഫോടകവസ്തുക്കളാണ് ഇവിടെ നിര്‍മ്മിക്കുന്നത്.

രാവിലെ 7 മണിയോടെ ഫാക്ടറിയിലെ ഡെറ്റണേറ്റര്‍ പാക്കിംഗ് യൂണിറ്റിലാണ് സ്‌ഫോടനം നടന്നതെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.

സ്‌ഫോടനത്തില്‍ പരിക്കേറ്റവരെ ഉടന്‍ തന്നെ നാഗ്പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

പൊലീസ് ഉദ്യോഗസ്ഥരും രക്ഷാപ്രവര്‍ത്തകരും സ്ഥലത്തെത്തി തിരച്ചില്‍ തുടരുകയാണ്.

അപകടത്തിന്റെ കാരണം അവ്യക്തമാണ്.

സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളെയും പരിക്കേറ്റവരെയും സഹായിക്കുന്നതിനായി കമ്പനി ഉടന്‍ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Content Highlight: 15 killed in blast at explosives factory in Maharashtra’s Nagpur

യെലന കെ.വി

ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്നും ജേണലിസത്തില്‍ ബിരുദാനന്തരബിരുദം.

We use cookies to give you the best possible experience. Learn more