| Saturday, 8th February 2014, 8:38 pm

ദല്‍ഹിയില്‍ 14കാരിയെ ഭൂവുടമയുടെ മകന്‍ പീഡിപ്പിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഭൂവുടമയുടെ മകന്‍ പീഡിപ്പിച്ചു.

മണിപ്പൂര്‍ സ്വദേശിനിയായ 14കാരി ദക്ഷിണ ദല്‍ഹിയിലെ മുനീര്‍കയില്‍ വച്ച് ഇന്നലെ രാത്രിയാണ് പീഡിപ്പിക്കപ്പെട്ടത്.

പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ ജന്മിയായ ആളുടെ മകനായ 18കാരന്‍ വിക്കിയാണ് പോലീസ് പിടിയിലായത്.

വീട്ടു സാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയ പെണ്‍കുട്ടിയെ ഇയാള്‍ ബലമായി പിടിച്ചു കൊണ്ടു പോയി ഒഴിഞ്ഞ ഒരു കെട്ടിടത്തില്‍ വച്ച് പീഡിപ്പിയ്ക്കുകയായിരുന്നു.

മുഖത്തും ശരീരത്തിലും പരിക്കേറ്റ  നിലയില്‍ കണ്ടെത്തിയ പെണ്‍കുട്ടിയെ പിന്നീട് ദല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

സംഭവത്തെ തുടര്‍ന്ന് ദക്ഷിണ ദല്‍ഹിയില്‍ വന്‍ പ്രതിഷേധങ്ങള്‍ നടന്നു. വിദ്യാര്‍ത്ഥി സംഘടനകള്‍ ഉള്‍പ്പെടെയുള്ള പ്രതിഷേധക്കാര്‍ പോലീസ് സ്‌റ്റേഷന്‍ ഉപരോധിയ്ക്കുകയും റോഡ്  ഉപരോധിയ്ക്കുകയും ചെയ്തു.

വംശീയ അധിക്ഷേപത്തിനെതിരെ പ്രതികരിച്ചതിന് അരുണാചല്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയ കൊല ചെയ്ത സംഭവത്തെ തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങള്‍ തുടരുന്ന  സാഹചര്യത്തിലാണ് ഈ സംഭവവും ദല്‍ഹിയെ പ്രക്ഷുബ്ധമാക്കിയിരിയ്ക്കുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more