| Monday, 16th December 2024, 8:40 pm

ജോര്‍ജിയയില്‍ വിഷവാതകം ശ്വസിച്ച് 12 ഇന്ത്യക്കാര്‍ മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തബ്‌ലിസി: ജോര്‍ജിയയില്‍ വിഷവാതകം ശ്വസിച്ച് 12 ഇന്ത്യക്കാര്‍ മരിച്ചു. തലസ്ഥാന നഗരമായ തബ്‌ലിസിയിലെ ഗുദൗരി ഇന്ത്യന്‍ ഹോട്ടലിലെ ജീവനക്കാരാണ് മരിച്ചത്.

തബ്‌ലിസിയിലെ ഇന്ത്യന്‍ എംബസിയാണ് വിവരം അറിയിച്ചത്. കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചത് മരണത്തിന് കാരണമായെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസിനെ ഉദ്ധരിച്ച് ജോര്‍ജിയന്‍ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അടച്ചിട്ട മുറിയിലെ ജനറേറ്ററില്‍ നിന്ന് പുക ശ്വസിച്ചാണ് മരണമെന്നും നിഗമനമുണ്ട്. വൈദ്യുതി നിലച്ചപ്പോള്‍ ജനറേറ്റര്‍ പ്രവര്‍ത്തിച്ചിരുന്നുവെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ജോര്‍ജിയ മിനിസ്ട്രി ഓഫ് ഇന്റെര്‍ണല്‍ അഫയേഴ്‌സിന്റെതാണ് കണ്ടെത്തല്‍. സ്ഥലത്ത് ഫോറന്‍സിക് പരിശോധന തുടരുകയാണ്.

സംഭവത്തില്‍ പ്രതികരിച്ച ജോര്‍ജിയ പൊലീസ്, നടന്നത് കൊലപാതകമാണോ എന്നതുള്‍പ്പെടെ അന്വേഷണ പരിധിയിലുണ്ടെന്ന് പറഞ്ഞു.

സ്‌കൈ റിസോര്‍ട്ടിലെ ഇന്ത്യന്‍ ഹോട്ടല്‍ പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹങ്ങളില്‍ പരിക്ക് പറ്റിയതിന്റെ ലക്ഷണങ്ങള്‍ ഒന്നുമില്ലെന്ന് ജോര്‍ജിയ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

മരിച്ചവര്‍ ആരൊക്കെയാണെന്നതില്‍ വ്യക്തതയില്ല.

Updating….

Content Highlight: 12 Indians died after inhaling poisonous gas in Georgia

Latest Stories

We use cookies to give you the best possible experience. Learn more