| Tuesday, 26th June 2018, 4:45 pm

ഐ.ഡി.എസ്.എഫ്.എഫ്കെയിലെ പ്രദര്‍ശന ചിത്രങ്ങള്‍ പ്രഖ്യാപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: കേരളത്തില്‍ വെച്ച് നടക്കുന്ന അന്താരാഷ്ട്ര ഹ്ര്‌സ്വ ചിത്ര- ഡൊക്യുമെന്ററി മേളയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ഡോക്യുമെന്ററി, ഹ്രസ്വ ഡോക്യുമെന്ററി, ഹ്രസ്വ ചിത്രം, ക്യാമ്പസ് ചിത്രം എന്നീ വിഭാഗങ്ങളിലായി 64 ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുക.

മലയാളത്തില്‍ നിന്ന് 17 ചിത്രങ്ങള്‍ മേളയില്‍ പ്രദര്‍ശിപ്പിക്കും. ഇതില്‍ 5 എണ്ണം ക്യാമ്പസ് ചിത്രങ്ങള്‍ എന്ന വിഭാഗത്തിലാണ്. 6 എണ്ണം ഹ്രസ്വ ചിത്ര വിഭാഗത്തിലുമാണ്്. അനീസ് കെ. എമിന്റെ ദ സ്ലേവ് ജെനസിസ് മാത്രമാണ് മലയാളത്തില്‍ നിന്ന് ഡോക്യുമെന്ററി വിഭാഗത്തില്‍ ഇടം പിടിച്ച ഏക ചിത്രം.

ജൂലൈ 20നാണ് മേള ആരംഭിക്കുക. 24ന് അവസാനിക്കും. തിരുവനന്തപുരത്ത് വെച്ചാണ് മേള നടക്കുക.

Latest Stories

We use cookies to give you the best possible experience. Learn more