| Monday, 10th August 2015, 7:56 am

ജാര്‍ഖണ്ഡില്‍ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 11 പേര്‍ കൊല്ലപ്പെട്ടു

ഡൂള്‍ന്യൂസ് ഡെസ്‌ക്

റാഞ്ചി: ജാര്‍ഖണ്ഡിലെ ദിയോഗറിലുള്ള ദുര്‍ഗാ ക്ഷേത്രത്തിന് സമീപമുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേര്‍ കൊല്ലപ്പെട്ടു. നഗരത്തിലെ വൈദ്യനാഥ ക്ഷേത്രത്തിലാണ് പുലര്‍ച്ചെ അഞ്ച് മണിയോടെ അപകടം ഉണ്ടായിരിക്കുന്നത്. ക്ഷേത്ര നടയിലേക്കുള്ള ക്യൂവിലാണ് തിക്കും തിരക്കുണ്ടായത്.

മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് അധികൃതര്‍ സൂചിപ്പിക്കുന്നത്. 15 കിലോമീറ്ററോളം നീണ്ട ക്യൂവില്‍ ഏകദേശം 80,000ത്തോളം പേരാണ് ഉണ്ടായിരുന്നത്.

എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തില്‍ നടക്കുന്ന സാവന്‍ സോംവാര്‍ ആഘോഷത്തില്‍ പങ്കെടുക്കാനായി ആയിരക്കണക്കിന് പേരാണ് നഗരത്തില്‍ എത്തിയത്. ഗംഗാജലം ഉപയോഗിച്ച് ശിവ വിഗ്രഹത്തില്‍ പൂജ നടത്തുന്ന ചടങ്ങാണ് ക്ഷേത്രത്തില്‍ നടന്നുകൊണ്ടിരുന്നത്.

2007ല്‍ ഇവിടെ ഉണ്ടായ തിക്കിലും തിരക്കിലും 5 സ്ത്രീകള്‍ മരണപ്പെടുകയും 11 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more