| Monday, 3rd April 2017, 3:01 pm

ഒരു മീന്‍പൊരിച്ചതിന് 1000 രൂപ ; കോട്ടയം കരിമ്പിന്‍കാല ഹോട്ടലിന്റെ കഴുത്തറുപ്പന്‍ ബില്ലിനൊപ്പമുള്ള യുവാവിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: ഒരു മീന്‍പൊരിച്ചതിന് 1000 രൂപയോ.. കേട്ടാല്‍ ഒന്നു ഞെട്ടും അല്ലേ.. സംഗതി സത്യമാണ്. നാട്ടകം കരിമ്പിന്‍കാല ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച നിഖില്‍ രാജ് എന്ന യുവാവിനാണ് കണ്ണുതള്ളിപോകുന്ന ഈ ബില്ല് കിട്ടിയത്.

ഫ്ളവേഴ്സ് ടിവിയിലെ ജീവനക്കാരനായ നിഖില്‍ രാജ് ബില്ല് സഹിതം ഫേസ്ബുക്കിലിട്ട പോസ്റ്റാണ് ഇപ്പോള്‍ വൈറലാകുന്നത്.

കരിമ്പിന്‍കാല ഹോട്ടലില്‍ നിന്നും ആഢംബരമായ ഒരു ഉച്ചഭക്ഷണം കഴിച്ചു. രുചി വലിയ തരക്കേടില്ല എന്നാല്‍ അവര്‍ ഞങ്ങള്‍ക്ക് ഒരു ബില്ല് സമ്മാനിച്ചു. ഒരു ഫിഷ് ഫ്രൈയ്ക്ക് 1000 രൂപ. നിര്‍ഭാഗ്യമെന്ന് പറയട്ടെ ഹോട്ടലുടമയ്ക്ക് ഭക്ഷണത്തിന്റെ വില അവര്‍ക്ക് തോന്നുന്നതുപോലെ
തീരുമാനിക്കാനുള്ള നിയമം ഇവിടെയുണ്ട്.

എത്ര ബില്ലിട്ടാലും കസ്റ്റമര്‍ക്ക് അത് മിണ്ടാതെ അനുസരിക്കുകയേ മാര്‍ഗമുള്ളു. എന്നാല്‍ ഇത്തരം ബില്ലുകള്‍ കണ്ട് ഞെട്ടാന്‍ ശക്തിയില്ലാത്തവര്‍ ദയവായി കരിമ്പിന്‍കാലയില്‍ കയറരുത്- നിഖില്‍ രാജ് പറയുന്നു.

മുന്‍പും കരിമ്പിന്‍കാലയിലേയും നാട്ടകത്തെ മറ്റ് ഹോട്ടലുകളിലേയും കഴുത്തറുപ്പന്‍ ബില്ലുകളെ കുറിച്ച് പലരും പരാതിപ്പെട്ടിട്ടുണ്ടെങ്കിലും ബില്ലുകളുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും ഹോട്ടലുകാര്‍ തയ്യാറായിട്ടില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്.

Latest Stories

We use cookies to give you the best possible experience. Learn more