| Wednesday, 27th August 2014, 11:01 pm

ഗ്യാസ് ട്രബിള്‍ നിയന്ത്രിക്കാന്‍ 10 മാര്‍ഗങ്ങള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

[] ഗ്യാസ്ട്രബിള്‍ അഥവാ അസിഡിറ്റി മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ഏറെയാണ്. സമയനിഷ്ഠയില്ലാത്ത ആഹാരരീതിയും വ്യായാമമില്ലാത്ത അവസ്ഥയുമെല്ലാം ഗ്യാസ്ട്രബിളിന് കാരണമാകും. വര്‍ധിച്ച ഏമ്പക്കം, നെഞ്ച് എരിച്ചില്‍, പുളിച്ചു തികട്ടല്‍, ഛര്‍ദി, നെഞ്ചില്‍ നെഞ്ചിടിപ്പ്, ശ്വാസവൈഷമ്യം, തലവേദന… എന്നിങ്ങനെ അസിഡിറ്റിയുടെ ലക്ഷണങ്ങള്‍ ഏറെയാണ്.

ഭക്ഷണക്രമീകരണത്തിലൂടെയും ചിട്ടയായ ആരോഗ്യ പരിപാലനത്തിലൂടെയും ഗ്യാസ്ട്രബിളിനെ നിയന്ത്രിക്കാനാവും. വായുകോപം അകറ്റാനുള്ള 10 ഒറ്റമൂലികള്‍ ഇവയാണ്.

1. പാലില്‍ വെളുത്തുള്ളി ചതച്ചിട്ട് കാച്ചി കുടിക്കുക.

2. കുരുമുളകും ജീരകവും കുട്ടിച്ചേര്‍ത്ത് പൊടിച്ച് ഇഞ്ചി നീരില്‍ സേവിക്കുക.

3. പുളിച്ച മോരില്‍ ജീരകപ്പൊടിയിട്ട് കലക്കി കുടിച്ചാല്‍ വായുകോപം അകലും.

4. ഇന്തുപ്പ് അയമോദകവും കൂടി പൊടിച്ച് ചൂടുവെള്ളത്തില്‍ കഴിക്കുക.

5. തേന്‍ പച്ച വെള്ളത്തിലൊഴിച്ച് കുടിക്കുക

6. ഇഞ്ചി ചെറുതായി നുറുക്കി നെയ്യില്‍ വറുത്തത് പഞ്ചസാരയുമായി യോജിപ്പിച്ച് ഇടയ്ക്കിടെ കഴിക്കുക.

7. രണ്ട് അല്ലി വെളുത്തുള്ളി ചുട്ട് ചതച്ച് കഴിക്കുന്നത് അസിഡിറ്റി അകറ്റും.

8. വെളുത്തുള്ളി അരിഞ്ഞ് തൈരിലിട്ട് കുറച്ച് സമയം വെച്ച ശേഷം കുടിക്കുക

9. ഇന്തുപ്പ്, ചെറുനാരങ്ങാ നീരും ഇഞ്ചിനീരും കൂട്ടി കഴിക്കുക.

10. ഒരു കഷണം ചുക്ക്, ജീരകം, ഏലക്ക, ഗ്രാമ്പൂ ഇവ സമം ചേര്‍ത്തു മൂന്നു നേരം കഴിക്കുക.

We use cookies to give you the best possible experience. Learn more