| Wednesday, 26th April 2017, 6:20 pm

'സുരക്ഷിതരാകാനുള്ളത് 10 മിനുറ്റില്‍ താഴെ സമയം മാത്രം'; ഉത്തര കൊറിയയുടെ ആറ്റം ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പും നിര്‍ദ്ദേശങ്ങളുമായി ജപ്പാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടോക്കിയോ: ലോകത്തിന്റെ ആശങ്കകള്‍ക്ക് ആക്കം കൂട്ടി തങ്ങളുടെ പൗരന്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ജപ്പാന്‍. ഉത്തര കൊറിയ ജപ്പാനുമേല്‍ ആറ്റം ബോംബ് പ്രയോഗിച്ചേക്കുമെന്ന ഭീതിയിലാണ് ജപ്പാന്റെ നീക്കം. ആറ്റം ബോംബ് വീണാല്‍ എന്ത് ചെയ്യമമെന്ന കാര്യത്തിലുള്ള നിര്‍ദ്ദേശങ്ങളും ജപ്പാന്‍ തങ്ങളുടെ പൗരന്‍മാര്‍ക്ക് നല്‍കി.


Also Read: ‘ലിപ്സ്റ്റിക്ക് അണ്ടര്‍ മൈ ബുര്‍ഖ’യ്ക്ക് ‘എ’ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സെന്‍സര്‍ബോര്‍ഡിനോട് ട്രൈബ്യൂണല്‍


1,600 കിലോമീറ്റര്‍ താണ്ടി ജപ്പാന് മേല്‍ ആറ്റം ബോംബ് പ്രയോഗിക്കാന്‍ ഉത്തര കൊറിയയ്ക്ക് പത്ത് മിനുറ്റ് മാത്രം മതിയെന്നാണ് ടോക്കിയോ കണക്ക് കൂട്ടുന്നത്. ആറ്റംബോംബ് വീഴുകയാണെങ്കില്‍ എന്ത് ചെയ്യണം എന്നത് സംബന്ധിച്ച വ്യക്തമായ മാര്‍ഗരേഖ ഓണ്‍ലൈനായാണ് ജപ്പാന്‍ പുറത്തിറക്കിയത്.

മാര്‍ഗരേഖ പ്രസിദ്ധീകരിച്ച വെബ്‌സൈറ്റ് ലക്ഷക്കണക്കിന് പേരാണ് സന്ദര്‍ശിച്ചിട്ടുള്ളതെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കൊറിയ മിസൈല്‍ വിക്ഷേപിക്കുകയാണെങ്കില്‍ ജനങ്ങള്‍ക്ക് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാന്‍ 10 മിനുറ്റില്‍ താഴെ സമയം മാത്രമേ ഉണ്ടാകൂ.


Don”t Miss: ക്യാപ്റ്റന്‍ കോഹ്‌ലി കുടിക്കുന്നത് ലിറ്ററിന് 600 രൂപ വിലയുള്ള വെള്ളം; ഇറക്കുമതി ചെയ്യുന്നത് ഫ്രാന്‍സില്‍ നിന്ന്


മിസൈല്‍ വിക്ഷേപിച്ച് മിനുറ്റുകള്‍ക്ക് ശേഷം മാത്രമേ ഇത് തിരിച്ചറിയാന്‍ കഴിയൂ. തിരിച്ചറിഞ്ഞതിന് ശേഷമുള്ള മിനുറ്റുകള്‍ മാത്രമേ ജപ്പാന്‍ ജനതയ്ക്ക് സുരക്ഷിതരാകാനായി ഉണ്ടാകൂവെന്നും ഒസാക മേയര്‍ പറഞ്ഞു.

കൊറിയ മിസൈല്‍ ആക്രമണം നടത്തുകയാണെങ്കില്‍ ജനങ്ങള്‍ കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ അഭയം തേടണമെന്നാണ് പ്രധാന നിര്‍ദ്ദേശം. ഭൂഗര്‍ഭ അറകളും ഫര്‍ണിച്ചറുകള്‍ക്ക് അടിയിലും സുക്ഷിത സ്ഥാനം കണ്ടെത്താം. എന്നാല്‍ വാതിലുകള്‍ക്കും ജനലുകള്‍ക്കും സമീപം നില്‍ക്കരുതെന്നും മാര്‍ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.

Latest Stories

We use cookies to give you the best possible experience. Learn more