| Thursday, 23rd October 2014, 10:38 am

എന്‍ഡോസള്‍ഫാന്‍: അപൂര്‍വ രോഗം ബാധിച്ച ഒന്നര മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കാസര്‍ഗോഡ് : എന്‍ഡോസള്‍ഫാന്‍ രോഗബാധ മൂലം തലവളരുന്ന അപൂര്‍വ രോഗം ബാധിച്ച ഒന്നര മാസം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു. കാസര്‍ഗോഡ് എന്‍മകജെ തര്‍ക്കാജെയിലെ സുന്ദര്‍ നായിക് -താര ദമ്പതികളുടെ കുഞ്ഞാണ് മരിച്ചത്.

വ്യാഴാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് കുട്ടി മരിച്ചത്. മംഗലാപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ സെപ്തംബറില്‍ പിറന്ന കുഞ്ഞിന് കണ്‍പോളകളും ഇടത് ചെവിയും ഇല്ലായിരുന്നു. കുട്ടിയെ അടിയന്തര ശസ്ത്രക്രിയക്കു വിധേയനാക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.

കുട്ടിയുടെ ചികില്‍സയക്കും ശസ്ത്രക്രിയയ്ക്കുമായി ജില്ലാ ഭരണകൂടവും  എന്‍ഡോസള്‍ഫാന്‍ സെല്ലും ധനസഹായം വാഗ്ദാനം ചെയ്തിരുന്നു.

Latest Stories

We use cookies to give you the best possible experience. Learn more