| Monday, 20th January 2014, 11:59 am

ക്‌സോളോ ക്യൂ700എസ്; വില 9,999 രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ദിവസേന സ്മാര്‍ട്‌ഫോണ്‍ വിപണയില്‍ പുതിയ മോഡല്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ വലിയ ബഹളമൊന്നുമില്ലാതെ എത്തിയിരിക്കുകയാണ് ക്‌സോളോ ക്യൂ700എസ്. 4.5 ഇഞ്ച് ഡിസ്‌പ്ലേയോടുകൂടിയ പുതിയ മോഡലില്‍ 8 എം.പിയാണ് ക്യാമറ.

1.3 GHz ക്വാഡ് കോര്‍ പ്രോസസ്സറാണ് ക്യൂ700 എസില്‍ ഉപയോഗിച്ചിരിക്കുന്നത്. 4 ജിബി ഇന്റേണല്‍ മെമ്മറി, 32 ജിബി മൈക്രോ എസ്ഡി കര്‍ഡ്, 1 ജിബി റാം എന്നിവയും ഉപയോഗിച്ചിട്ടുണ്ട്.

ആന്‍ഡ്രോയിഡ് 4.2 ജെല്ലിബീന്‍ ഒ.എസാണ് ഉള്ളത്. ഡ്യുവല്‍ സിം ഫോണാണെന്നതാണ് മറ്റൊരു സവിശേഷത. 1080പി വീഡിയോ റെക്കോര്‍ഡിങ്ങും ക്യൂ700എസില്‍ സാധിക്കും.

ഓണ്‍ലൈന്‍ വഴി മൊബൈല്‍ ലഭ്യമാകാന്‍ 9,999 രൂപയാണ് വില.

Latest Stories

We use cookies to give you the best possible experience. Learn more