| Saturday, 4th January 2014, 3:41 pm

ലാവ ഐറിസ് 405, 4 ഇഞ്ച് ഡിസ്‌പ്ലേ; വില: 6,999 രൂപ

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ലാവ ഐറിസ് 405 സ്മാര്‍ട്‌ഫോണ്‍ പുറത്തിറങ്ങി. 4 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഫോണിന്റെ വില 6,999 രൂപയാണ്. 1.3 GHz ഡ്യൂവല്‍ കോര്‍ പ്രോസസ്സറാണ് ഈ മോഡലില്‍ സജ്ജീകരിച്ചിരിക്കുന്നത്.

ആന്‍്‌ഡ്രോയിഡ് ജെല്ലി ബീന്‍ ഓപ്പറേറ്റിങ് സിസ്റ്റമാണ് ലാവ ഐറിസ് 405 ല്‍ ഉപയോഗിച്ചിരിക്കുന്നത്. കറുപ്പ്, വെളുപ്പ് എന്നിങ്ങനെ രണ്ട് കളറുകളിലായാണ് ഫോണ്‍ ലഭ്യമാവുക.

എല്‍.സി.ഡി WVGA ഡിസ്‌പ്ലേയാണ് ലാവ ഐറിസിന്റെ മറ്റൊരു പ്രത്യേകത. 4 ജി.ബി ഇന്റേണല്‍ മെമ്മറി, 32 ജി.ബി മൈക്രോ എസ്.ഡി കാര്‍ഡ് സപ്പോര്‍ട്ട് എന്നിവയുമുണ്ട്.

5 മെഗാപിക്‌സലാണ് ക്യാമറ.  720p HD വീഡിയോ റെക്കോര്‍ഡിങ്, 0.3 മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറ എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. പനോരമ മോഡ്, ബര്‍സ്റ്റ് മോഡ്, സ്‌മൈല്‍ ഡിറ്റക്ഷന്‍ മോഡ്, എച്ച്.ഡി.ആര്‍ മോഡ് എന്നിവ ക്യാമറാ ഫീച്ചേര്‍സ് ആണ്.

Latest Stories

We use cookies to give you the best possible experience. Learn more