| Friday, 2nd February 2018, 9:56 am

യുവാവിനെ കള്ളക്കേസില്‍ പെടുത്തി, മുടി മുറിച്ചു; എസ്.ഐയ്ക്ക് സസ്‌പെന്‍ഷന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആഗ്ര: യുവാവിനെ കള്ളക്കേസില്‍ പെടുത്തുകയും മുടി മുറിച്ചുകളയുകയും ചെയ്ത എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തു. ആഗ്രയിലെ റിങ് റോഡ് പൊലീസ് സ്റ്റേഷനിലെ എസ്.ഐ ചന്ദര്‍വീര്‍ സിങ്ങാണ് ശിക്ഷാനടപടിയ്ക്ക് വിധേയനായത്. ഇയാള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ബോദ്‌ല മാര്‍ക്കറ്റിലെ പച്ചക്കറി വില്‍പ്പനക്കാരനായ സോനു എന്ന യുവാവിനെയാണ് എസ്.ഐ കള്ളക്കേസില്‍ പെടുത്തിയത്. 250 ഗ്രാം മുളക് അഞ്ച് രൂപയ്ക്ക് നല്‍കാത്തതിന്റെ പ്രതികാരമായാണ് ഇയാള്‍ കള്ളക്കേസെടുത്തത്. പൊലീസ് സ്റ്റേഷനിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയ സോനുവിന്‍ളറെ മുടി എസ്.ഐ മുറിച്ചുകളയുകയായിരുന്നു.

തുടര്‍ന്ന് പെണ്‍കുട്ടികളെ ശല്യം ചെയ്തു എന്നൊരു കള്ളക്കേസും സോനുവിനെതിരെ എസ്.ഐ കെട്ടിച്ചമച്ചു. തിങ്കളാഴ്ചയായിരുന്നു സംഭവം. പ്രാഥമിക അന്വേഷണത്തിനു ശേഷമാണ് ചന്ദര്‍വീര്‍ സിങ്ങിനെ സസ്‌പെന്‍ഡ് ചെയ്തത് എന്ന് എ.എസ്.പി രവീണ ത്യാഗി പറഞ്ഞു.

Latest Stories

We use cookies to give you the best possible experience. Learn more