| Thursday, 3rd December 2015, 3:19 pm

ഐ.വി ശശി വീണ്ടും സംവിധാന രംഗത്തേക്ക്

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലയാള സിനിമയിലെ ഒരു കാലത്തെ സൂപ്പര്‍ഹിറ്റ് സംവിധായകനായിരുന്ന ഐ.വി ശശി വീണ്ടും സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്നു.

ഒരു ഹോളിവുഡ് ബിഗ്ബജറ്റ് ചിത്രവുമായാണ് ഐ.വി ശശിയുടെ വരവ്. കുവൈത്ത് യുദ്ധം അടിസ്ഥാനമാക്കിയുള്ളതാണ് സിനിമ. ഐ.വി ശശി സോഹന്‍ റോയ് കൂട്ടുകെട്ടിലാണ് ചിത്രം എത്തുന്നത്.

ബേര്‍ണിങ് വെല്‍സ് എന്നാണ് ചിത്രത്തിന്റെ പേര്. 74 കോടിയാണ് ചിത്രത്തിന്റെ മുതല്‍മുടക്ക്. ഹോളിവുഡ് ചിത്രമായ ബേര്‍ണിങ് വെല്‍സ് ഇന്ത്യന്‍ ഭാഷയില്‍ പുറത്തിറക്കാനാണ് ആലോചിക്കുന്നത്.

ഡാം 999 എന്ന ചിത്രമായിരുന്നു സോഹന്‍ റോയിയുടേതായി അവസാനം ഇറങ്ങിയത്. അടുത്ത വര്‍ഷത്തോടെ മോഹന്‍ലാലിനെ നായകനാക്കി ഐ.വി ശശിയും ഒരു ചിത്രം നിര്‍മിക്കുന്നുണ്ടെന്നാണ് അറിയുന്നത്.

Latest Stories

We use cookies to give you the best possible experience. Learn more