സംഭാഷണം / ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍
നീതിന്യായ വ്യവസ്ഥയില്‍ നിലനില്‍ക്കുന്ന അഴിമതി ഒരു പ്രശ്‌നം തന്നെയാണ്. എന്നാല്‍ അഴിമതി കേസുകളുടെ വ്യാപ്തിയും ജഡ്ജിമാരുടെ എണ്ണവും കണക്കിലെടുത്താല്‍ അത് വളരെ കുറവാണെന്നാണ് സുപ്രിം കോടതി ചീഫ് ജസ്റ്റിസ് കെ ജി ബാലകൃഷ്ണന്‍ .
ഇന്ന് ഔദ്യോഗിക ജീവിതത്തിന്റെ പടിയിറങ്ങുകയാണ് അദ്ദേഹം. പ്രധാനപ്പെട്ട കേസുകളില്‍ രാഷ്ട്രീയ-സര്‍ക്കാര്‍ ഇടപെടലുകള്‍ ഒന്നുമുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഏതെങ്കിലും കേസിന്റെ ആവശ്യത്തിന് ഒരു രാഷ്ടീയക്കാരനും ഒരു ജഡ്ജിനെയും കാണാന്‍ ധൈര്യപ്പടില്ല. കാരണം ജഡ്ജി അതു പുറത്തുവിടാന്‍ ബാധ്യസ്ഥനാണെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്.
സി എന്‍ എന്‍- ഐ ബി എന്‍ റിപോര്‍ട്ടര്‍ ഭൂപേന്ദ്ര ചൗബേ്ക്ക് നല്‍കിയ അഭിമുഖം.
അംബാനി ഗ്യാസ് തര്‍ക്കം സംബന്ധിച്ച കേസിന്റെ വാദം കേള്‍ക്കല്‍ കുറെ മാസം നീണ്ടു നിന്ന ഒന്നായിരുന്നല്ലോ. ആ കാലയാളവില്‍ താങ്കള്‍ക്ക് എതെങ്കിലും തരത്തില്‍ സമ്മര്‍ദ്ദം അനുഭവപ്പെട്ടിരുന്നോ?
കേസുകള്‍ സംബന്ധിച്ച് യാതൊരു ടെന്‍ഷനും സമ്മര്‍ദ്ദവും അനുഭവപ്പെടാറില്ല.
ഏതെങ്കിലും കേസില്‍ സ്വാധീനിക്കാന്‍ സര്‍ക്കാരോ രാഷ്ട്രീയ പാര്‍ട്ടികളോ ശ്രമിച്ചിട്ടുണ്ടോ, അങ്ങനെ താങ്കള്‍ക്ക് വ്യക്തിപരമായി വല്ല ഫോണ്‍ കോളും വന്നിട്ടുണ്ടോ?
ഇല്ല.ആരും തന്ന വിളിച്ചിട്ടില്ല. അങ്ങനെ വിഢിത്തരം ആരും തന്നെ ചെയ്യില്ല കാരണം ഒരു ജഡ്ജി അയാളുടെ പ്രവര്‍ത്തി വെളിപ്പെടുത്തിയാല്‍ കാര്യങ്ങള്‍ കുഴയും.
ജസ്റ്റിസ് ദിനകരന്‍ പ്രശ്‌നം, പഞ്ചാബ് ഹരിയാന ഹൈക്കോടതി ജഡ്ജിമാരുടെ പ്രശ്‌നം, ജഡ്ജിയുടെ വിട്ടില്‍ പണമെത്തിക്കല്‍ തുടങ്ങി താങ്കള്‍ ചീപ് ജസ്റ്റിസായിരുന്ന കാലയളവിലാണ് നീത്യന്യായവ്യവസ്ഥയില്‍ ഏറ്റവും കൂടുതല്‍ അഴിമതി വാര്‍ത്തകള്‍ക്ക് രാജ്യം സാക്ഷ്യം വഹിച്ചത്. ഇത്തരം കേസുകള്‍ വര്‍ധിക്കുന്നതില്‍ താങ്കള്‍ക്ക് അസ്വസ്ഥത തോന്നിയിട്ടില്ലേ?
അഴിമതി എന്ന വാക്ക് ഏതൊരു ചീഫ് ജസ്റ്റസിസിനെയും അസ്വസ്ഥമാക്കുന്ന ഒന്നാണ്. എന്നാല്‍ അത്തരം രാജ്യത്തെ അഭിഭാഷകരുടെ എണ്ണെവും അതില്‍ ഏര്‍പ്പെട്ടിരിക്കുന്ന തുച്ഛം അഭിഭാഷകരെയും എടുത്താല്‍ അഴിമതിയുടെ തോത് വളരെ കുറവാണ്.
ജസ്റ്റിസ് ദിനകരനെ സിക്കിം ഹൈക്കോടതിയിലേക്ക് യഥാര്‍ത്ഥത്തില്‍ നിയമിച്ചതാണോ?
അങ്ങനെ എല്ലാകാര്യങ്ങളും ഞങ്ങള്‍ക്ക് മാധ്യമങ്ങളോട് വെളിപ്പെടുത്താന്‍ സാധ്യമല്ല. ഞങ്ങള്‍ അതിന് ബാധ്യസ്ഥരാണ്. ചില വസ്തുതകള്‍ വ്യക്തമാക്കാനാവാത്തതില്‍ ഞാന്‍ ഖേദിക്കുന്നു.
അടുത്ത ചോദ്യം ഒരു ജഡ്ജിയുടെ വിശ്വാസ്യതയെ പറ്റിയാണ്. നിയമം പറയുന്നത് ഒരിക്കല്‍ സുപ്രിംകോടതിയില്‍ നിന്ന് വിരമിക്കുകയാണെങ്കില്‍ പിന്നെ നിശ്ചിത കാലത്തേക്ക് മറ്റു ഗണ്‍മെന്റെ് പോസ്റ്റുകളില്‍ ജോലിചെയ്യാന്‍ പാടില്ലെന്നല്ലേ?
ഒരു കാര്യം നിങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്, രാജ്യത്തുള്ള എല്ലാ ട്രൈബ്യൂണലുകളും പ്രവര്‍ത്തിക്കുന്നത് സുപ്രിംകോടതിയില്‍ നിന്ന് വിരമിച്ച് ജഡ്ജിമാരുടെ സേവനത്തിലാണ്. അല്ലാതെ എങ്ങനെയാണ് റെഗുലേറ്ററി അതോററ്റികള്‍ പ്രവര്‍ത്തിക്കുക. ഞങ്ങള്‍ ഇപ്പോള്‍ റെഗുലേറ്ററി അതോററ്റിയിലാണ്. ജനം കരുതുന്നത് സര്‍ക്കാരിനെ സ്വാധീനിച്ചാണ് ഈ പോസ്റ്റുകള്‍ കരസ്ഥമാക്കുന്നതെന്നാണ്. എന്നാല്‍ യാഥാര്‍ഥ്യം മറിച്ചാണ്.
ജനം പറയുന്നത് വിരമിക്കലിന് ശേഷം ഒരു ജോലികിട്ടാന്‍ ജഡ്ജിമാര്‍ നിലവിലുള്ള സര്‍ക്കാരുമായി സന്ധിയാവുമെന്നാണല്ലോ?
ഒരിക്കലുമല്ല. അടുത്തിടെ രണ്ടു ട്രൈബ്യൂണലിന് വേണ്ടി ജഡ്ജിമാരുടെ പേരു നിര്‍ദേശിക്കാന്‍ പറഞ്ഞപ്പോള്‍ ചൂണ്ടിക്കാണിക്കാന്‍ ആരുമുണ്ടായിരുന്നില്ല. കാരണം ജസ്റ്റിസ് തരുണ്‍ ചാറ്റര്‍ജിക്ക് ശേഷം ആരും വിരമിച്ചിട്ടില്ല.
സര്‍, വിരമിക്കലിന് ശേഷം എന്തു ചെയ്യാനാണ് താങ്കള്‍ ആഗ്രഹിക്കുന്നത്.
എനിക്കറിയില്ല
സര്‍ക്കാര്‍ പോസ്റ്റുകള്‍ സ്വീകരിക്കുമോ?
അക്കാര്യത്തില്‍ ഇനിയും ആലോചിക്കാനുണ്ട്.
കേള്‍ക്കുന്നത് താങ്കള്‍ എന്‍ എച്ച് ആര്‍ സിയുടെ ചെയര്‍മാന്‍ ആവുമെന്നാണല്ലോ?
ഇനിയും ആലോചിക്കണം.
പരിഭാഷ: സരിത കെ വേണു