ചെന്നൈ: പാകിസ്ഥാന് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ വസീം അക്രത്തിന്റെ ഭാര്യ ഹുമ അക്രം(34) അന്തരിച്ചു. ചെന്നൈയിലെ അപ്പോളൊ ആശുപത്രിയില്‍ ഇന്ന് രാവിലെയായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ രോഗത്തെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെത്.
ഒക്ടോബര്‍ 22ന് ലാഹോറില്‍ നിന്ന് സിംഗപ്പൂരിലേയ്ക്ക് പോകുംവഴി വിമാനത്തില്‍ വെച്ച് രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഹുമയെ ചെന്നൈയിലിറക്കിക്കുകയായിരുന്നു. മൃതദേഹം പാക്കിസ്ഥാനിലേക്ക് കൊണ്ടുപോകും.