| Wednesday, 27th September 2017, 4:47 pm

'പാര്‍വ്വതി വേറെ ലെവലാണ് ഭായി'; സോഷ്യല്‍ മീഡിയയില്‍ സൂപ്പര്‍ ഹിറ്റായി പാര്‍വ്വതിയുടെ വര്‍ക്ക് ഔട്ട് വീഡിയോ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇന്ന് മലയാള സിനിമാ പ്രേമികള്‍ ഒരു നടിയുടെ സിനിമയ്ക്കായി കാത്തിരിക്കുന്നുണ്ടെങ്കില്‍ അത് പാര്‍വ്വതിയാണ്. ഓരോ ചിത്രം കഴിയുന്തോറും നടിയെന്ന നിലയ്ക്കും താരമെന്ന നിലയ്ക്കും പാര്‍വ്വതി പുതിയ തലത്തിലേക്ക് ഉയരുകയാണ്.

കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി വെല്ലുവിളികള്‍ മറികടക്കാന്‍ പാര്‍വ്വതി നടത്തുന്ന ശ്രമങ്ങള്‍ എത്ര പ്രശംസിച്ചാലും മതിവരാത്തതാണ്. അവസാനമായി പുറത്തിറങ്ങിയ ടേക്ക് ഓഫ് തന്നെ ഉദാഹരണം. ചിത്രത്തിലെ കഥാപാത്രത്തിനായി പാര്‍വ്വതി തടി കൂട്ടിയതെല്ലാം വാര്‍ത്തയായിരുന്നു.


Also Read:  ‘അമ്പടി കേമീ…’; ഈ പെണ്‍കുട്ടിയാണ് ജിമിക്കി കമ്മലിനെ വെളിപാടിന്റെ പുസ്തകത്തിലെത്തിച്ചത്


ഇപ്പോഴിതാ താന്‍ വേറെ ലെവലാണെന്ന് പാര്‍വ്വതി വീണ്ടും തെളിയിച്ചിരിക്കുകയാണ്. പാര്‍വ്വതിയുടെ ജിമ്മില്‍നിന്നുളള വര്‍ക്ക്ഔട്ട് വിഡിയോകളാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായിരിക്കുന്നത്. തന്റെ പുതിയ ചിത്രത്തിന്റെ കഥാപാത്രത്തിനുവേണ്ടിയാണ് പാര്‍വതി ഇത്ര കഠിന പരിശീലനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

മൈ സ്റ്റോറി എന്ന ചിത്രത്തിലാണ് പാര്‍വതി ഇപ്പോള്‍ അഭിനയിക്കുന്നത്. പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. എന്നു നിന്റെ മൊയ്തീനുശേഷം പാര്‍വതിയും പൃഥ്വിയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ടേക്ക് ഓഫിന്റെ വന്‍ വിജയത്തിനുശേഷം പാര്‍വതി അഭിനയിക്കുന്ന ചിത്രമാണ് മൈ സ്റ്റോറി.

Latest Stories

We use cookies to give you the best possible experience. Learn more