എം.കെ രാഘവനും വരത്തനാണ്; എലത്തൂര്‍ സീറ്റ് തര്‍ക്കത്തില്‍ രൂക്ഷ പ്രതികരണവുമായി സുല്‍ഫിക്കര്‍ മയൂരി
Kerala News
എം.കെ രാഘവനും വരത്തനാണ്; എലത്തൂര്‍ സീറ്റ് തര്‍ക്കത്തില്‍ രൂക്ഷ പ്രതികരണവുമായി സുല്‍ഫിക്കര്‍ മയൂരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 21st March 2021, 2:00 pm

 

കോഴിക്കോട്: എലത്തൂര്‍ സീറ്റ് എന്‍.സി. കെയ്ക്ക് നല്‍കിയതിയതി തര്‍ക്കങ്ങള്‍ തുടരുന്നതിനിടെ എം.കെ രാഘവന്‍ എം.പിക്കെതിരെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി സുല്‍ഫിക്കര്‍ മയൂരി. രാഘവന് എന്തിനാണ് വൈരാഗ്യം എന്നറിയില്ലെന്നും മുന്നണിയുടെ ഭാഗമായി നില്‍ക്കുമ്പോള്‍ മുന്നണി മര്യാദ പാലിക്കണമെന്നും സുല്‍ഫിക്കര്‍ മയൂരി പറഞ്ഞു. എല്ലാ സീറ്റുകളിലും കോണ്‍ഗ്രസിന് മത്സരിക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

” എം.കെ.രാഘവനും കോഴിക്കോടെത്തി മത്സരിച്ച ആളാണ്. അദ്ദേഹവും വരത്തനാണ്. മണ്ഡലത്തിലെ 80 ശതമാനം കോണ്‍ഗ്രസ് പ്രവര്‍ത്തകരും തനിക്കൊപ്പമുണ്ട് ”സുല്‍ഫിക്കര്‍ പറഞ്ഞു.

എലത്തൂരില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് വേണ്ടത്ര കൂടിയാലോചനയില്ലാതെയാണെന്ന് എം.കെ രാഘവന്‍ പറഞ്ഞിരുന്നു. എലത്തൂരില്‍ പ്രതിസന്ധി രൂക്ഷമാണെന്നും കെ.പി.സി.സി നേതൃത്വം ഉടന്‍ പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും എം. കെ രാഘവന്‍ പറഞ്ഞിരുന്നു.
ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു പ്രതികരണം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Zulfikar Mayuri against MK Raghavan