എഡിറ്റര്‍
എഡിറ്റര്‍
സിംബാബ്‌വെയില്‍ മുഗാബെ യുഗത്തിന് അന്ത്യമാകുന്നു; സൈന്യം നിയന്ത്രണമേറ്റെടുത്തു
എഡിറ്റര്‍
Thursday 16th November 2017 4:10am

 

ഹരാരെ: സിംബാബ്‌വെയില്‍ പട്ടാളം നിയന്ത്രണം ഏറ്റെടുത്തതായി റിപ്പോര്‍ട്ട്. സിംബാബ്‌വെ ആഫ്രിക്കന്‍ നാഷണല്‍ യൂണിയന്‍-പിഎഫിനുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങളാണ് സൈനിക നടപടിക്ക് പിന്നില്‍. പ്രസിഡന്റ് റോബര്‍ട്ട് മുഗാബെയുടെ ചുറ്റുമുള്ള കുറ്റവാളികളില്‍നിന്ന് രാജ്യത്തെ രക്ഷിക്കുന്നതിനാണ് അധികാരം പിടിച്ചെടുത്തതെന്ന് സൈന്യം പ്രഖ്യാപിച്ചു.

അതേസമയം മുഗാബേയും അദ്ദേഹത്തിന്റെ കുടുംബവും സുരക്ഷിതരാണെന്നും സൈനിക വക്താവ് അറിയിച്ചു. രാജ്യത്തിന്റെ ഔദ്യോഗിക ചാനലായ സെഡ് ബിസിയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തിരിക്കുകയാണ്. ഒറ്റരാത്രികൊണ്ട് ഹരാരെയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയും നിയന്ത്രണം പട്ടാളം ഏറ്റെടുക്കുകയായിരുന്നു.


Also Read: ദക്ഷിണ കൊറിയയില്‍ വന്‍ ഭൂചലനം; ഉത്തരകൊറിയയുടെ ആണവപരീക്ഷണത്തിന്റെ ഫലമെന്ന് സംശയം, വീഡിയോ


രാജ്യത്തിന്റെ സാമ്പത്തിക സാമൂഹ്യ അരക്ഷിതാവസ്ഥയ്ക്ക് കാരണം പ്രസിഡന്റ് മുഗാബേയ്ക്ക് ചുറ്റുമുള്ള കുറ്റവാളി സംഘങ്ങളാണ്. ഇവരില്‍നിന്ന് രാജ്യത്തെ മോചിപ്പിക്കുന്നതിനും നീതി നടപ്പാക്കുന്നതിനുമാണ് ശ്രമിക്കുന്നതെന്ന് സൈന്യത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.

പട്ടാളം ഭരണം ഏറ്റെടുക്കുന്നതോടെ മൂന്നരദശാബ്ദമായി രാജ്യത്തിന്റെ അധികാരസ്ഥാനത്തുള്ള മുഗാബെയ്ക്ക് തിരിച്ചടിയായിരിക്കുകയാണ്. 1980 ല്‍ ബ്രിട്ടനില്‍ നിന്ന് സ്വതന്ത്രമായതുമുതല്‍ സിംബാബ്‌വെയുടെ കേന്ദ്രസ്ഥാനത്ത് മുഗാബെയുണ്ട്. 1980 മുതല്‍ 87 വരെ പ്രധാനമന്ത്രിയായും ശേഷം പ്രസിഡണ്ടായും. 93 കാരനായ മുഗാബെ തന്റെ പിന്‍ഗാമിയായി ഭാര്യ ഗ്രേസിനെ കൊണ്ടുവരാനുള്ള ശ്രമത്തിലായിരുന്നു.


Also Read: കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണം കൊടുത്തില്ല; രക്ഷിതാക്കള്‍ക്ക് 130 വര്‍ഷം തടവ്


ദീര്‍ഘകാലം വൈസ് പ്രസിഡന്റായിരുന്ന മുന്‍ സൈനിക മേധാവി എമ്മേഴ്സണ്‍ നംഗാവയെ അടുത്തിടെ മുഗാബെ പുറത്താക്കിയിരുന്നു. ഇതിനു പിന്നാലെയാണ് സെന്യത്തിന്റെ തലവന്‍ ജനറല്‍ കോണ്‍സ്റ്റാന്റിനോ ഷിവേങ്ക സര്‍ക്കാരിനെതിരെ നീക്കം ആരംഭിച്ചത്.

അതേസമയം ഏതെങ്കിലും തരത്തിലുള്ള സൈനിക സമ്മര്‍ദ്ദങ്ങള്‍ക്ക് കീഴ്പെടില്ലെന്ന് മുഗാബെയുടെ സാനു-പി.എഫ് പാര്‍ട്ടി സൈന്യത്തിന്റെ തലവന്‍ ജനറല്‍ കോണ്‍സ്റ്റാന്റിനോ ഷിവേങ്കയ്ക്ക് മുന്നറിയിപ്പ് നല്‍കി.

സിംബാബ്വെയിലെ സോഫ്റ്റ്‌വെയര്‍, അക്കൗണ്ടന്‍സി, ബാങ്കിങ് മേഖലയില്‍ ഇന്ത്യന്‍ വംശജരാണ് പണിയെടുക്കുന്നത്. ഇന്ത്യന്‍ വംശജരില്‍ ഭൂരിഭാഗവും ഗുജറാത്ത് സ്വദേശികളാണ്. നിരവധി ഇന്ത്യന്‍ കമ്പനികള്‍ക്കും സിംബാബ്വേയില്‍ ആഴത്തില്‍ വേരോട്ടമുണ്ട്.

Advertisement