എഡിറ്റര്‍
എഡിറ്റര്‍
എട്ടു പോയന്റുകള്‍ക്ക് പിറകിലാണെങ്കിലും ബാഴ്‌സയെ പരാജയപ്പെടുത്തുമെന്ന് സിദാന്‍
എഡിറ്റര്‍
Monday 30th October 2017 3:09pm

 

എട്ട് പോയന്റ് പിറകിലാണെങ്കിലും ലാലീഗയില്‍ ബാഴ്‌സലോണയെ മറികടക്കാന്‍ റയലിന് സാധിക്കുമെന്ന് പരിശീലകനായ സിനദിന്‍ സിദാന്‍. സ്പാനിഷ് ലീഗിലെ പുതുനിരക്കാരായ ജിറോണയില്‍ നിന്നും തോല്‍വിയേറ്റതിന് പിന്നാലെയാണ് സിദാന്റെ പ്രതികരണം.

തിരിച്ചുവരാന്‍ സാധിക്കുമെന്നും വരും ദിവസങ്ങളില്‍ നന്നായി കളിക്കുമെന്നും സിദാന്‍ പറഞ്ഞു.

റയലിനെ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ജിറോണ പരാജയപ്പെടുത്തിയത്. ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നിട്ട ശേഷമായിരുന്നു ജിറോണിന്റെ തിരിച്ചുവരവ്. 27 വര്‍ഷത്തിനിടെ സ്പാനിഷ് ലീഗില്‍ റയലിനെ തോല്‍പ്പിക്കുന്ന ആദ്യ പ്രമോട്ടഡ് ക്ലബ്ബാണ് ജിറോണ്‍.


Read more:  മെസി, സുവാരസ് നിങ്ങളെ കാണാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് സഹോദരന്മാരേ; സുഹൃത്തുക്കളെ കാണാന്‍ നെയ്മര്‍ ബാഴ്‌സയിലെത്തി


എന്നാല്‍ 8 പോയന്റ് പിറകിലായ അവസരങ്ങളിലൊന്നും റയലിന് കിരീടം നേടാനായിട്ടില്ലെന്നാണ് മുന്‍ അനുഭവങ്ങള്‍ വ്യക്തമാക്കുന്നത്. ഈ സീസണില്‍ പത്ത് മത്സരങ്ങള്‍ മാത്രമാണ് കഴിഞ്ഞതെങ്കിലും മറ്റു ടീമുകളുടെ പരാജയം കൂടി ആശ്രയിച്ച് മാത്രമേ പോയന്റ് പട്ടികയില്‍ റയലിന് മുകളിലെത്താന്‍ സാധിക്കൂ.

ഇപ്പോള്‍ 28 പോയന്റുമായി ബാഴ്‌സലോണയാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. രണ്ടാം സ്ഥാനത്തുള്ള വലന്‍സിയക്ക് 24 പോയന്റാണുള്ളത്. മൂന്ന് നാല് സ്ഥാനങ്ങളിലുള്ള റയലിനും അത്‌ലറ്റികോ മാഡ്രിഡിനും 20 പോയന്റാണുള്ളത്.

Advertisement