Administrator
Administrator
കത്രീനയുമായി എന്നെ താരതമ്യം ചെയ്യരുത്
Administrator
Tuesday 17th May 2011 11:00pm

zerina-khan-and-katrina-kaif

സല്‍മാന്റെ നായികയായി വീര്‍ എന്ന ചിത്രത്തിലൂടെയാണ് സറീന ഖാന്‍ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ചിത്രത്തിലെ സറീനയുടെ പ്രകടത്തേക്കാള്‍ ചര്‍ച്ചയായത് സല്‍മാന്റെ കാമുകി കത്രീനയുമായി സറീനയ്ക്കുള്ള സാമ്യമായിരുന്നു.

സല്‍മാന്‍ ഖാന്റെ റെഡി എന്ന ചിത്രത്തില്‍ ഒരു ഐറ്റം നമ്പര്‍ ചെയ്യാനൊരുങ്ങുകയാണ് ഈ സുന്ദരി. കത്രീന കൈഫുമായുള്ള പ്രശ്‌നത്തെക്കുറിച്ചും പുതിയ ചിത്രത്തെക്കുറിച്ചും സറീന സംസാരിക്കുന്നു.

കാരക്ടര്‍ ദീലാ എന്ന ഗാനം ഹിറ്റായല്ലോ

അതെ. ആ ഗാനം ആളുകള്‍ ഇഷ്ടപ്പെടുന്നതിലും ഹിറ്റ് ചാര്‍ട്ടില്‍ ഇടം നേടിയതിലും സന്തോഷമുണ്ട്. ആ പാട്ട് ഹിറ്റായതിനുശേഷം എന്നെക്കുറിച്ചുള്ള പ്രേക്ഷകരുടെ ധാരണമാറി. അവരെന്നെ അംഗീകരിക്കാന്‍ തുടങ്ങി.

ആ പാട്ടിനുവേണ്ടി എന്തെങ്കിലും മുന്നൊരുക്കും നടത്തിയിട്ടുണ്ടോ

കുട്ടിക്കാലം മുതല്‍ക്കേ നൃത്തം പഠിച്ചിരുന്നു. ഭരതനാട്യം ബെല്ലി ഡാന്‍സ് എന്നിവ പഠിച്ചിട്ടുണ്ട്. ക്യാരക്ടര്‍ ദീലാ എന്ന പാട്ടിനുവേണ്ടി 10 ദിവസം റിഹേഴ്‌സല്‍ നടത്തിയിരുന്നു.

ആ പാട്ടിലെ ഏത് കഥാപാത്രത്തെയാണ് കൂടുതല്‍ ഇഷ്ടം.

നര്‍ഗീസിന്റെയും രാജ്കപൂറിന്റെയും ഭാഗമാണ് എനിക്ക് കൂടുതല്‍ ഇഷ്ടമായത്.

ഇപ്പോഴും കത്രീനയുമായി നിങ്ങളെ താരതമ്യം ചെയ്യുന്നുണ്ടല്ലോ

കത്രീന സുന്ദരിയാണ്. അതുകൊണ്ടുതന്നെ കത്രീനയെ പോലെയുണ്ടെന്ന പ്രശംസ ഞാന്‍ പോസിറ്റീവായെടുക്കുന്നു. എന്നാല്‍ എനിക്കിതുവരെ അങ്ങനെ തോന്നിയിട്ടില്ല. സ്വന്തമായൊരു ഐഡന്റിറ്റിയുണ്ടാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. അതെനിക്ക് ലഭിക്കുമെന്നുറപ്പാണ്.

വീര്‍ എന്ന ചിത്രത്തിന് എന്താണ് സംഭവിച്ചത്.

എനിക്കറിയില്ല. ആ ചിത്രത്തിന് പ്രേക്ഷകരുടെ ഭാഗത്തുനിന്നും പ്രതീക്ഷിച്ചത്ര സ്വീകരണം ലഭിച്ചില്ല. സല്‍മാനൊപ്പം സിനിമാ മേഖലയില്‍ തുടക്കം കുറിക്കുക എന്നത് വലിയ നേട്ടമാണ്. ചിലപ്പോള്‍ കാര്യങ്ങള്‍ നമ്മള്‍ വിചാരിച്ച രീതിയിലേക്ക് പോകില്ല. എന്നാല്‍ അതാണ് എല്ലാറ്റിന്റെയും അവസാനം എന്നു കരുതാറില്ല.

വീര്‍ പുറത്തിറങ്ങിയശേഷം നിങ്ങള്‍ അപ്രത്യക്ഷയായിരുന്നല്ലോ?

വീര്‍ പുറത്തിറങ്ങിയശേഷം എന്നെ എല്ലാവരും എഴുതി തള്ളുകയായിരുന്നു. എന്റെ വസ്ത്രങ്ങളെക്കുറിച്ചും എന്റെ തൂക്കത്തെക്കുറിച്ചുമൊക്കെയാണ് മാധ്യമങ്ങള്‍ എഴുതിയത്. ആളുകള്‍ എന്നെ കത്രീനയുമായി താരതമ്യം ചെയ്യുകയായിരുന്നു. സ്‌നേഹ ഉലാലായി വരെ എന്നെ ചിത്രീകരിക്കാന്‍ ശ്രമിച്ചു. ഇതൊന്നും എന്നെ സംബന്ധിച്ചൊരു പ്രശ്‌നമായിരുന്നില്ല. ഇപ്പോഴെല്ലാം കലങ്ങിത്തെളിയുകയാണ്.

ആ സമയത്ത് ഒരു ചിത്രത്തിലെയും ഓഫര്‍ ലഭിച്ചില്ലേ?
എനിക്ക് ഒരുപാട് ഓഫറുകള്‍ ലഭിച്ചിരുന്നു. എന്നാല്‍ അതിലൊന്നും എനിക്ക് പറ്റുന്നതായിരുന്നില്ല. ഞാന്‍ ചെയ്യാനാഗ്രഹിക്കുന്ന വേഷങ്ങളൊന്നും എനിക്ക് ലഭിച്ചിരുന്നില്ല. നല്ല വേഷങ്ങള്‍ ലഭിക്കുന്നതുവരെ കാത്തിരിക്കാന്‍ ഞാന്‍ തീരുമാനിച്ചു.

ഒരു ഐറ്റം നമ്പറിനേക്കാള്‍ എന്ത് കൊണ്ടും നല്ലത് ചിത്രം മുഴുവന്‍ നിറഞ്ഞുനില്‍ക്കുന്ന റോളല്ലേ?

എന്റെ റോളുകള്‍ അംഗീകരിക്കപ്പെടുമെന്നുറപ്പുണ്ടെങ്കില്‍ ചെറിയ വേഷങ്ങള്‍ ചെയ്യാനെനിക്ക് മടിയില്ല. ഈ ചിത്രത്തിലെ ഗാനരംഗം ഏറെ ശ്രദ്ധനേടുകയും ചെയ്തിട്ടുണ്ട്. സല്‍മാനാണ് ഈ ഓഫറുമായി എന്നെ സമീപിച്ചത്. അദ്ദേഹത്തോട് ഞാനൊരിക്കലും പറ്റില്ല എന്ന് പറയില്ല. അദ്ദേഹത്തോടൊപ്പം ജോലിചെയ്യുകയെന്നത് സന്തോഷമുള്ള കാര്യമാണ്. ഇതിനു പുറമേ ആ ഗാനത്തിന്റെ കണ്‍സപ്റ്റും എനിക്ക് ഏറെ ഇഷ്ടമായി.

സല്‍മാനാണ് നിങ്ങളുടെ ഗോഡ്ഫാദര്‍ എന്നാണോ പറഞ്ഞുവരുന്നത്

അതെ. എന്തുകൊണ്ട് അങ്ങനെ പറഞ്ഞുകൂടാ? സല്‍മാന്‍ എന്റെ സുഹൃത്താണ്, മാര്‍ഗദര്‍ശിയാണ്, ഫിലോസഫറാണ്. ഇന്ന് ഞാന്‍ ഈ നിലയിലെത്തിയതും ഇനി എന്റെ ജീവിതത്തില്‍ ഏതെങ്കിലും ഉയരങ്ങളില്‍ എത്താന്‍ കഴിഞ്ഞാലോ അതിനെല്ലാം പിറകില്‍ അദ്ദേഹമാണ്. എന്റെ മോശം കാലത്ത് അദ്ദേഹമാണ് എന്നെ സഹായിച്ചത്. ഈ ഇന്റസ്ട്രിയില്‍ എനിക്ക് വ്യക്തിപരമായി അടുപ്പമുള്ള ഏക വ്യക്തി അദ്ദേഹമാണ്. അദ്ദേഹത്തിന്റെ കുടുംബത്തോട് നല്ല അടുപ്പമുണ്ട്.

അദ്ദേഹത്തിന്റെ കുടുംബം എന്നെ അഭിനന്ദിച്ചതില്‍ ഏറെ സന്തോഷമുണ്ട്. അവര്‍ എന്റെ കുടുംബത്തിന്റെ ഭാഗം പോലെയാണ്. എന്നെ എല്ലാവരും എഴുതിത്തള്ളിയപ്പോഴും അവര്‍ എനിക്കൊപ്പം നിന്നു.

ഹൗസ്ഫുള്‍ 2 എന്ന ചിത്രം ചെയ്യുന്നില്ലേ. അതിനെക്കുറിച്ച്

ഒരു അള്‍ട്ര ഗ്ലാമറസായ കഥാപാത്രമായാണ് ചിത്രത്തില്‍ ഞാനെത്തുന്നത്. ചിത്രത്തിനുവേണ്ടി ശരീര വണ്ണം കുറയ്ക്കാന്‍ കഠിനമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ് ഞാനിപ്പോള്‍.

Advertisement