എഡിറ്റര്‍
എഡിറ്റര്‍
‘ഓരോ ദിവസം കൂടുന്തോറും വസ്ത്രത്തിന്റെ ഇറക്കം കുറഞ്ഞു വന്നു; ചുംബന രംഗങ്ങള്‍ തിരുകി കയറ്റി’; നിര്‍മ്മാതാക്കള്‍ക്കെതിരെ ആരോപണവുമായി സറീന്‍ ഖാന്‍
എഡിറ്റര്‍
Tuesday 21st November 2017 5:21pm

മുംബൈ: പുതിയ ചിത്രമായ അക്‌സര്‍ ടുവിന്റെ നിര്‍മ്മാതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് നായിക സറീന്‍ ഖാന്‍. തനിക്ക് മതിയായ സുരക്ഷയൊരുക്കാന്‍ ചിത്രത്തിന്റെ നിര്‍മ്മാതാവായ ശ്യാം ബജാജ് തയ്യാറായില്ലെന്നും ചിത്രത്തില്‍ തന്നെ മോശമായി ചിത്രീകരിച്ചുവെന്നുമാണ് സറീന്‍ പറയുന്നത്.

അക്‌സര്‍ ടു ക്ലീന്‍ ചിത്രമായിരിക്കുമെന്നും ഹെയ്റ്റ് സ്റ്റോറി ത്രീ പോലെ മസാല രംഗങ്ങള്‍ ചിത്രത്തില്‍ ഉണ്ടായിരിക്കില്ലെന്നും അണിയറ പ്രവര്‍ത്തകര്‍ തന്നോട് ആദ്യം പറഞ്ഞിരുന്നുവെന്നും എന്നാല്‍ ചിത്രീകരണം ആരംഭിച്ചതോടെ അവരുടെ മട്ട് മാറിയെന്നും മിക്ക സീനുകളിലും തന്നെ കൊണ്ട അല്‍പ്പ വസ്ത്രം ധരിപ്പിച്ചെന്നും സറീന്‍ പറയുന്നു.

എന്തിനാണ് ചിത്രത്തില്‍ ഇങ്ങനെ മസാല ചേര്‍ക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നും അവര്‍ പറയുന്നു. ചിത്രീകരണ ദിവസങ്ങളില്‍ മിക്കപ്പോഴും വഴക്കുണ്ടാകാറുണ്ടെന്നും ഓരോ ദിവസം കൂടുന്തോറും കൂടുതല്‍ ശരീരം പ്രദര്‍ശിപ്പിക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്നും അവര്‍ പറയുന്നു.

യാതൊരു കാരണവുമില്ലാതെ ചിത്രത്തില്‍ ചുംബന രംഗങ്ങള്‍ കൂട്ടിച്ചേര്‍ത്തെന്നും അത്തരം രംഗങ്ങളുടെ ദൈര്‍ഘ്യം കൂട്ടിയെന്നും താരം പറയുന്നു. ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി പോയപ്പോള്‍ തനിക്ക് മതിയായ സുരക്ഷ ഒരുക്കിയില്ലെന്നും നിര്‍മ്മാതാക്കള്‍ മദ്യപാനത്തിലും ഭക്ഷണത്തിലും മുഴുകിയിരിക്കുകയായിരുന്നുവെന്നും സറീന്‍ ആരോപിക്കുന്നു.

ചിത്രം റിലീസ് ആയിട്ടും തനിക്ക് ചിത്രം കാണാനുള്ള അവസരം നല്‍കിയിട്ടില്ലെന്നും സറീന്‍ ആരോപിക്കുന്നുണ്ട്. അതേസമയം സറീന്‍ ശ്രദ്ധ പിടിച്ചു പറ്റാനായി ഇല്ലാക്കഥ പറയുകയാണെന്നാണ് നിര്‍മ്മാതാക്കളുടെ ന്യായീകരണം.

Advertisement