എഡിറ്റര്‍
എഡിറ്റര്‍
‘സഹീര്‍ ഖാന്റെ വിവാഹം ലൗ ജിഹാദ്’; താരത്തിന്റെ വിവാഹ വാര്‍ത്തയെ ലൗ ജിഹാദായി ചിത്രീകരിച്ച് സീ ടി.വി ഫോളോവേഴ്‌സ്
എഡിറ്റര്‍
Tuesday 25th April 2017 7:31pm

 

ന്യൂദല്‍ഹി: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സഹീര്‍ ഖാന്റെ വിവാഹ വാര്‍ത്തയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ലോകത്തെ ഇപ്പോഴത്തെ പ്രധാന വാര്‍ത്ത. എന്നാല്‍ താരത്തിന്റെ വിവാഹത്തെ ലൗ ജിഹാദായി ചിത്രീകരിക്കാനുള്ള ശ്രമങ്ങളും ഒരു വിഭാഗം ആരംഭിച്ച് കഴിഞ്ഞിരിക്കുകയാണ്.


Also read ഭക്ഷണം കഴിച്ച പൊലീസുകാരോട് കാശ് ചോദിച്ചു; ഗുജറാത്തില്‍ ഹോട്ടലുടമയെയും കുടുംബത്തെയും ക്രൂര പീഡനത്തിനിരയാക്കി വിലങ്ങ് വച്ച് ജയിലിടച്ചു 


ദീര്‍ഘ നാളത്തെ സുഹൃത്തായ സാഗരിക ഘാട്‌ഗെയെ വിവാഹം ചെയ്യുന്ന വാര്‍ത്ത സഹീര്‍ ഖാനാണ് പുറത്ത് വിട്ടത്. വാര്‍ത്ത എല്ലാ മാധ്യമങ്ങളും അര്‍ഹിച്ച പ്രാധാന്യത്തോടെ നല്‍കുകയും ചെയ്തു. എന്നാല്‍ ‘സീ ന്യൂസിന്റെ’ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജില്‍ വാര്‍ത്ത വന്നതിന് പിന്നാലെ ചാനല്‍ ഫോളോവേഴ്‌സ് താരത്തിന്റെ വിവാഹ വാര്‍ത്തയെ ലൗ ജിഹാദാക്കി മാറ്റുകയായിരുന്നു.


Dont miss ആധാര്‍ നമ്പര്‍ ലിങ്ക് ചെയ്തില്ല; കേരളത്തില്‍ 20,000 ദളിത് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നിഷേധിച്ചു


ഹിന്ദു യുവതിയായ സാഗരിക ഘോട്ഗയെ മുസ്‌ലിം സമുദായക്കാരനായ സഹീര്‍ ഖാന്‍ വിവാഹം കഴിക്കുന്നത് മത പരിവര്‍ത്തനത്തിനായാണെന്നും വിവാഹം ലൗ ജിഹാദാണെന്നുമാണ് വാര്‍ത്തയ്ക്ക് വരുന്ന കമന്റുകള്‍. ദീര്‍ഘകാലമായി സുഹൃത്തുക്കളായിരുന്ന ഇവര്‍ വിവാഹിതരാകുന്നത് പ്രണയ വിവാഹം അല്ല ഹിന്ദു യുവതിയെ മതം മാറ്റുന്നതിനുള്ള നടപടിയാണെന്നും സീ ന്യൂസ് ഫോളോവേഴ്‌സ് ആരോപിക്കുന്നു.

 

ബി.ജെ.പി, ആര്‍.എസ്.എസ്, വി.എച്ച്.പി, ബജ്‌രംഗ് ദള്‍ പ്രവര്‍ത്തകരാണ് ഹിന്ദു യുവതികളെ മതം മാറ്റുന്നതിനായ് മുസ്‌ലീം യുവാക്കള്‍ പ്രത്യേക അജന്‍ഡയുമായ് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സ്‌നേഹം നടിച്ച് ചതിയില്‍പ്പെടുത്തി മതം മാറ്റുന്ന അജന്‍ഡയാണ് ലൗ ജിഹാദെന്നും ആരോപിച്ചിരുന്നത്. കഴിഞ്ഞ ഏതാനം വര്‍ഷങ്ങളായി ഇത്തരത്തില്‍ നിരവധി ആരോപണങ്ങളാണ് പ്രണയ വിവാഹങ്ങള്‍ക്ക് മേല്‍ ഇവര്‍ നടത്തിയിരുന്നത്. ഇതിന്റെ ഒടുവിലത്തെ ഇരയായി മാറിയിരിക്കുകയാണ് സഹീര്‍ ഖാനും സാഗരികയും.


You must read this ‘ ഇരിക്കണമെങ്കില്‍ പാകിസ്താനിലേക്ക് പോകൂ…’; ദല്‍ഹി മെട്രൊയില്‍ ഇരിക്കാന്‍ സീറ്റു ചോദിച്ച മുസ്‌ലിം വൃദ്ധന് യുവാക്കളുടെ ആക്രമണം 


ലൗ ജിഹാദിന്റെ പേരില്‍ ദമ്പതികള്‍ ആക്രമിക്കപ്പെട്ടതുള്‍പ്പെടെ നിരവധി വാര്‍ത്തകളാണ് രാജ്യത്ത് നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. യു.പി മുഖ്യമന്ത്രിയായ യോഗി ആദ്യത്യനാഥ് ലൗ ജിഹാദിന്റെ പേരില്‍ രംഗത്ത് വന്നിട്ടുള്ള നേതാക്കളില്‍ പ്രധാനിയാണ്.

 

വാര്‍ത്തയ്ക്ക് കമന്റ് ചെയ്തിട്ടുള്ളവരില്‍ ഭൂരിഭാഗവും വളരെ മോശമായ രീതിയിലാണ് താരത്തെയും കൂട്ടുകാരിയെയും ചിത്രീകരിച്ചിരിക്കുന്നത്. ഭൂരിഭാഗം കമന്റുകളും ഹൈന്ദവ മത വിശ്വാസികളിവല്‍ നിന്നാണെങ്കിലും മുസ്‌ലിം മത വിശ്വാസികളുടെ പേരുകളുള്ള അക്കൗണ്ടുകളില്‍ നിന്നും കമന്റുകള്‍ വന്നിട്ടുണ്ട്.

 

Advertisement