എഡിറ്റര്‍
എഡിറ്റര്‍
ഇംഗ്ലണ്ടുമായുള്ള മത്സരത്തിന് യുവരാജ് പരിശീലനം തുടങ്ങി
എഡിറ്റര്‍
Wednesday 24th October 2012 8:30am

ചെന്നൈ: ഇംഗ്ലണ്ട് ഇലവനുമായുള്ള മത്സരത്തിനായി ഇന്ത്യ എ സ്‌ക്വാഡ് ടീമംഗം യുവരാജ് സിങ് പരിശീലനത്തിന് തയ്യാറെടുക്കുന്നത്. മൂന്ന് ദിവസത്തെ പരിശീലനത്തിനാണ് യുവചരാജ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

സുരേഷ് റെയ്‌നയാണ് ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റന്‍.

Ads By Google

കാന്‍സറിനോട് പോരാടി വിജയിച്ച യുവി കഴിഞ്ഞ ദുലീപ് ട്രോഫിയില്‍ നേടിയ ഇരട്ട സെഞ്ച്വറി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇത് തനിക്ക് ഏറെ ആത്മവിശ്വാസം നല്‍കിയതായും യുവരാജ് പറഞ്ഞിരുന്നു.

കഴിഞ്ഞ ട്വന്റി-20 ലോകകപ്പില്‍ ഇന്ത്യ പുറത്തായെങ്കിലും യുവരാജിന്റെ പ്രകടനം താരതമ്യേന മെച്ചമായാണ് വിലയിരുത്തിയത്.
രാജ്യത്തിന് വേണ്ടി കളിക്കുക എന്നത് ഏറെ അഭിമാനമുള്ള കാര്യമാണെന്നും അതിന് വേണ്ടിയുളള തയ്യാറെടുപ്പിന്റെ ഭാഗമായാണ് ആഭ്യന്തര മത്സരങ്ങളില്‍ കളിക്കുന്നതും കൂടുതല്‍ ഫിറ്റ്‌നസ് നേടിയെടുക്കുന്നതെന്നും യുവരാജ് പറഞ്ഞു.

Advertisement