എഡിറ്റര്‍
എഡിറ്റര്‍
യുവരാജിനെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കി സഹോദരന്റെ ഭാര്യ; ഉന്നയിച്ചത് ഗുരുതര ആരോപണങ്ങള്‍
എഡിറ്റര്‍
Wednesday 18th October 2017 2:26pm

ന്യൂദല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ്താരം യുവരാജ് സിങ്ങിനെതിരെ സഹോദരന്റെ ഭാര്യയും ബിഗ്‌ബോസ് റിയാലിറ്റി ഷോ മുന്‍താരവുമായ ആകാന്‍ക്ഷ പരാതി നല്‍കി. ഗാര്‍ഹിക പീഡനത്തിനാണ് താരത്തിനെതിരെ യുവതി പരാതി നല്‍കിയിരിക്കുന്നത്. കളേഴ്‌സ് ടിവിയിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് പത്താം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു ആകാന്‍ക്ഷ.


Also Read: പരിക്കേറ്റ് നിരവധി മത്സരങ്ങള്‍ നഷ്ടപ്പെട്ടു; 3 കോടി നഷ്ടപരിഹാരം വേണമെന്ന് ബി.സി.സി.ഐയോട് യുവരാജ്


യുവരാജിനെക്കൂടാതെ അമ്മ ശബ്‌നം സിങ്ങിനെതിരെയും ഭര്‍ത്താവ് സരോവറിനെതിരെയും ആകാന്‍ക്ഷ പരാതി നല്‍കിയിട്ടുണ്ട്. കേസിലെ വാദം ഈ മാസം 21നു ആരംഭിക്കുമെന്നും അതുവരെ പ്രതികരിക്കാന്‍ തയ്യാറല്ലെന്നും യുവതി പറഞ്ഞു. യുവരാജിനും അമ്മയ്ക്കും സഹോദരനുമെതിരെ കേസ് നല്‍കിയിട്ടുണ്ടെന്ന് ആകാന്‍ക്ഷയുടെ വക്കീല്‍ സ്വാതി സിങ് മാലിക് സ്ഥിരീകരിച്ചതായി ‘ടൈംസ് നൗ’ റിപ്പോര്‍ട്ട് ചെയ്തു.

സഹോദരന്റെ ഭാര്യക്കെതിരായ ഗാര്‍ഹിക പീഡനത്തില്‍ യുവരാജിന്റെ പങ്കെന്താണെന്ന ചോദ്യത്തിന് ഗാര്‍ഹിക പീഡനം എന്നത് ശാരീരികമായ പീഡനമെന്ന അര്‍ത്ഥമില്ലെന്നും. അത് മാനസികമോ സാമ്പത്തികമോ ആയ ചൂഷണമാകാമെന്നും അഭിഭാഷകന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ യുവരാജിനും ഇതില്‍ പങ്കുണ്ടെന്നും സോറാവീറും, ഷബ്നവും നടത്തിയ പീഡനങ്ങളില്‍ മൗന പങ്കാളിയാണ് യുവരാജ് എന്നും സ്വാതി മാലിക് പറഞ്ഞു.

യുവരാജിന്റെ അമ്മ ആകാന്‍ക്ഷയോട് കുട്ടിക്ക് വേണ്ടി സംസാരിക്കുമ്പോള്‍ താരവും അമ്മയോടൊപ്പം ചേര്‍ന്ന് ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ പറയുന്നു. തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നിങ്ങള്‍ക്ക് വീട്ടില്‍ യാതൊരു അവകാശവുമുണ്ടാകില്ലെന്ന താരം പറഞ്ഞതായും ഇവര്‍ ആരോപിക്കുന്നു.


Dont Miss: ‘പി.ചിദംബരവുമായുള്ള അഭിമുഖമടക്കം പല സ്‌റ്റോറികളും സെന്‍സര്‍ ചെയ്തു’ എന്‍.ഡി.ടി.വിയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ബര്‍ക്ക ദത്തും


നേരത്തെയും യുവരാജിനെതിരെ ആരോപണവുമായി ആകാന്‍ക്ഷ രംഗത്തുവന്നിട്ടുണ്ട്. ആകാന്‍ക്ഷ മദ്യവും മയക്കുമരുന്നു ഉപയോഗിക്കുന്നുവെന്ന യുവരാജ് സിങ്ങിന്റെ അമ്മയുടെ ആരോപണത്തിനു പിന്നാലെയായിരുന്നു താന്‍ യുവരാജിന്റെ കുടുംബത്തോടൊപ്പമിരുന്നാണ് ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതെന്നും യുവരാജ് കഞ്ചാവ് വലിച്ചിട്ടുണ്ടെന്നും അകാന്‍ക്ഷ ആരോപിച്ചത്.

Advertisement