സ്പോര്‍ട്സ് ഡെസ്‌ക്
സ്പോര്‍ട്സ് ഡെസ്‌ക്
Cricket
‘കമന്ററി ബോക്‌സിലിരുന്ന് വായിട്ടലക്കാന്‍ വയ്യ’; വിരമിച്ചതിന് ശേഷം എന്തു ചെയ്യനാണ് പ്ലാനെന്ന് വെളിപ്പെടുത്തി യുവരാജ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday 13th February 2018 2:59pm

മുംബൈ: കഴിഞ്ഞ കുറച്ച് നാളുകളായി ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചു വരാനായി ആഭ്യന്തര ക്രിക്കറ്റില്‍ കഠിനാധ്വാനം ചെയ്യുകയാണ് യുവരാജ് സിംഗ്. 1999-2000 സീസണില്‍ അരങ്ങേറിയ യുവി ഒരുപാട് നായകന്മാരുടെ കീഴില്‍ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്. എന്നാല്‍ തന്നേക്കാള്‍ പ്രായം കുറഞ്ഞ നായകന്റെ കീഴില്‍ കളിക്കുന്നതിനെ കുറിച്ചു അനുഭവത്തെ കുറിച്ച് യുവി പറയുന്നത് ഇങ്ങനെയാണ്.

‘അവന്‍ ധോണിയില്‍ നിന്നും വളരെ വ്യത്യസ്തനാണ്. ധോണി വളരെ ശാന്തനാണ് പക്ഷെ വിരാട് അഗ്രസ്സീവാണ്. ക്യാപ്റ്റനെന്ന നിലയില്‍ റിസല്‍ട്ടും ലഭിക്കുന്നുണ്ട്. വിരാടിന്റെ കീഴില്‍ ടീം മാറിയിട്ടുണ്ട്.’ യുവി പറയുന്നു.

അതേസമയം, ഏറെക്കുറ അവസാനിക്കാറായ തന്റെ കരിയറിന് ശേഷമുള്ള പദ്ധതികളെ കുറിച്ചും യുവി മനസു തുറന്നു. ഒരിക്കലും ഒരു കമന്റേറ്ററായി ബോക്‌സിനുള്ളിലിരിക്കില്ലെന്ന് യുവി പറയുന്നു. യുവികാന്‍ തന്റെ എന്‍.ജി.ഒയിലൂടെ ക്യാന്‍സര്‍ രോഗികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് യുവി പറയുന്നു.

അതോടൊപ്പം താല്‍പര്യമുണ്ടായിട്ടും ഉയര്‍ന്നു വരാന്‍ സാധിക്കാത്ത കുട്ടികള്‍ക്ക് ക്രിക്കറ്റ് പരിശീലനം നല്‍കാനും തനിക്ക് താല്‍പര്യമുണ്ടെന്നും യുവി പറയുന്നു. അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുക എന്നതും തന്റെ മുഖ്യ ലക്ഷ്യങ്ങളിലൊന്നായി യുവി കാണുന്നു.

Advertisement