എഡിറ്റര്‍
എഡിറ്റര്‍
പരിക്കേറ്റ് നിരവധി മത്സരങ്ങള്‍ നഷ്ടപ്പെട്ടു; 3 കോടി നഷ്ടപരിഹാരം വേണമെന്ന് ബി.സി.സി.ഐയോട് യുവരാജ്
എഡിറ്റര്‍
Wednesday 18th October 2017 8:59am

 

മുംബൈ: ഇന്ത്യന്‍ ടീമിന് പുറത്തുള്ള വെറ്ററന്‍ താരം യുവ്‌രാജ് സിംഗ് ബി.സി.സി.ഐയോട് നഷ്ടപരിഹാരം ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. പരിക്കേറ്റതിനെത്തുടര്‍ന്ന് നിരവധി മത്സരങ്ങള്‍ നഷ്ടമായെന്നും അതിനാല്‍ 3 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ആവശ്യം.

വളരെ നാളുകളായി ടീമിനു പുറത്താണ് ഇന്ത്യയുടെ ഏറ്റവും മികച്ച ഓള്‍ റൗണ്ടര്‍. ഫിറ്റ്‌നെസ് തെളിയിക്കാനുള്ള യോ-യോ ടെസ്റ്റില്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് താരം ടീമിന് പുറത്തായത്.


Also Read: ശമ്പളം വെട്ടിക്കുറയ്ക്കുന്നതിനെതിരെ രാജസ്ഥാനില്‍ മൊട്ടയടിച്ച് പൊലീസുകാരുടെ പ്രതിഷേധം


2016 ലെ ടി-20 ലോകകപ്പിനിടെ യുവരാജിന് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഐ.പി.എല്ലില്‍ 7 മത്സരങ്ങള്‍ താരത്തിന് നഷ്ടമായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി യുവി കരാറൊപ്പിട്ടിരുന്ന സമയമായിരുന്നു അത്.

ബി.സി.സി.ഐയും താരങ്ങളുമായുള്ള കരാര്‍ പ്രകാരം ദേശീയ ടീമിനു വേണ്ടി കളിക്കുന്നതിനിടെ താരങ്ങള്‍ക്ക് പരിക്കേറ്റ് മത്സരം നഷ്ടപ്പെട്ടാല്‍ ബി.സി.സി.ഐ നഷ്ടപരിഹാരം കൊടുക്കാറുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ യുവരാജ് ബോര്‍ഡിനെ സമീപിച്ചെങ്കിലും വ്യക്തമായ മറുപടി ലഭിച്ചിരുന്നില്ല.

ഇതിനെത്തുടര്‍ന്ന് താരത്തിന്റെ അമ്മ ശബ്‌നം സിംഗ് ബോര്‍ഡിനെ വീണ്ടും സമീപിച്ചിരിക്കുകയാണ്. നേരത്തെ നെഹ്‌റക്ക് സമാനരീതിയില്‍ പരിക്കുപറ്റി പുറത്തായപ്പോള്‍ ബോര്‍ഡ് നഷ്ടപരിഹാരം നല്‍കിയിരുന്നു.

Advertisement