Administrator
Administrator
മുഖ്യമന്ത്രിയുടെ യോഗത്തിലേക്ക് യുവമോര്‍ച്ച തള്ളിക്കയറി
Administrator
Sunday 19th June 2011 5:18pm

yuvamorchaതിരുവനന്തപുരം: തിരുവനന്തപുരത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന യോഗത്തിലേക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തള്ളിക്കയറി. വായനാ വാരാഘോഷവുമായി ബന്ധപ്പെട്ട് ടാഗോര്‍ഹാളില്‍ സംഘടിപ്പിച്ച പി.എന്‍ പണിക്കര്‍ അനുസ്മരണം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു സംഭവം.

വൈകീട്ട് 4.30ഓടെ ഉമ്മന്‍ചാണ്ടി പ്രസംഗിക്കാന്‍ തുടങ്ങിയപ്പോഴാണ് സദസ്സിന്റെ പല ഭാഗങ്ങളില്‍ നിന്നിരുന്ന പ്രവര്‍ത്തകര്‍ ഒരുമിച്ച് മുദ്രാവാക്യം വിളികളോടെ വേദിയിലേക്ക് കയറാന്‍ ശ്രമിച്ചത്. സ്വാശ്രയ വിദ്യാഭ്യാസമേഖലയിലെ പ്രതിസന്ധി ഉടന്‍ പരിഹരിക്കണമെന്നും വിദ്യാഭ്യാസമന്ത്രി രാജിവെക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

ഡി.സി.പിയുടെ നേതൃത്വത്തില്‍ സ്ഥലത്തുണ്ടായിരുന്ന പോലീസ് ഉടന്‍ തന്നെ ഇടപെട്ട് പ്രവര്‍ത്തകരെ തടയുകയായിരുന്നു. പിന്നീട് ഇവരെ അറസ്റ്റ് ചെയ്ത് നീക്കി.

Advertisement